കൊക്കയാർ:സാക്ഷി പറഞ്ഞ കൃഷിആഫീസര്‍ക്കെതിരെ പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതി.കൈക്കൂലി കേസില്‍ വൈസ്പ്രസിഡന്റിനെ വിജിലന്‍സ് അറസ്റ്റ് ചെയ്ത കൊക്കയാര്‍ ഗ്രാമ പഞ്ചായത്തില്‍ ഉദ്യോഗസ്ഥരും പഞ്ചായാത്ത് ഭരണ സമിതിയും ഏറ്റുമുട്ടുകയാണ്. ഇക്കഴിഞ്ഞ 11നാണ് വൈസ്പ്രസിഡന്റ് കെ.എല്‍.ദാനിയേല്‍ കര്‍ഷകനില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് അറസ്റ്റ് അറസ്റ്റ് ചെയ്തത്.കൃഷി വകുപ്പുസബ്‌സീഡി ലഭിക്കുന്നതിനാണ് കൈക്കൂലി നല്‍കേണ്ടി വന്നത് . ഇതിനാല്‍ കൃഷി ആഫീസറെ വിളിച്ചു വരുത്തി വിജിലന്‍സ് മൊഴി രേഖപ്പെടുത്തുകയും രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തതിരുന്നു.ഇതിനെ ചൊല്ലിയുളള തര്‍ക്കമാണ് കൃഷി ആഫീസറും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും കൊമ്പുകോര്‍ക്കാന്‍ ഇടയാക്കിയിരിക്കുന്നത്. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പഞ്ചായത്തിന്റെ പരിസരത്ത് എത്തിയ വിവരം മുന്‍കൂട്ടിയറിഞ്ഞിട്ടും കൃഷി ആഫീസര്‍ വിവരം പറയാതിരുന്നതും ഭരണസമിതിയെ ചൊടിപ്പിച്ചിട്ടുണ്ട്.ഇതേ ചൊല്ലി തര്‍ക്കമുണ്ടായതോടെവനിത പ്രസിഡന്റിനെ ധിക്കരിച്ചതായും അപമര്യാദയായി പെരുമാറിയെന്നും കാട്ടി പഞ്ചായത്ത് പ്രസിഡന്റ് മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്ലില്‍ പരാതി നല്‍കിയത്.ഇതിന്റെ നേരിട്ടുളള അന്വേഷണം വെളളിയാഴ്ച നടക്കും കൃഷി പ്രിന്‍സിപ്പല്‍ ആഫീസറാണ് അന്വേഷണ ഉദ്യാഗസ്ഥന്‍..രാവിലെ 11ന് ഹാജരാകാന്‍ ഇരുവര്‍ക്കും നോട്ടിസ് നല്‍കി കഴിഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് തനിക്കെതിരെ പരാതി നസല്‍കിയ സാഹചര്യത്തില്‍ കേസിനെ വഴി തെറ്റിക്കാനുളള ചില പഞ്ചായത്ത് ജനപ്രതിനിധികളുടെ ഇടപെടലിനെതിരെ വിജിലന്‍സിനെ അറിയിക്കാനും തുടര്‍ നടപടികളുമായി മുന്നോട്ടു പോകാനും കൃഷി ആഫീസര്‍ തയ്യേറായേക്കുമെന്നു പറയുന്നു.വിവാദങ്ങള്‍ വിട്ടൊഴിയാത്ത കൊക്കയാറ്റില്‍ വീണ്ടും വിവാദത്തിനു ആക്കം കൂട്ടുകയാണ് ഈ പരാതിയും അന്വേഷണവും