തോട്ടം മേഖലയിൽ അധ്വാന വർഗ്ഗത്തിന് അവേശവുമായി എം. ബി. സി എഞ്ചിനീയറിംഗ് കോളേജ്

പീരുമേട് : പീരുമേട് മാർ ബസേലിയോസ് എൻജിനീയറിങ് കോളജിൽ വിദ്യാഭ്യാസ സ്പോൺസർഷിപ്പ് നൽകുന്നു. തോട്ടം മേഖലയിലെ പ്രതിസന്ധിമൂലം നിലവിലുള്ള സാഹചര്യം മനസിലാക്കി, തോട്ടം മേഖലയിൽ ജോലി ചെയുന്നവരുടെയും സാമ്പത്തീകമായി സഹായം ആവശ്യമായ വരുടെയും പ്ലസ് 2 വിജയിച്ച സമർത്ഥരും സാമ്പത്തിക വൈഷമ്യം അനുഭവിക്കുന്ന വിദ്യാർത്ഥികൾക്കാണ് മുൻഗണന. സിവിൽ എൻജിനീയറിങ് ,ഇലക്ട്രോണിക്സ് എൻജിനീയറിങ്, ഇലക്ട്രിക്കൽ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ് എന്നീ കോഴ്സുകളിലേക്ക് അഡ്മിഷൻ എടുക്കുന്ന വിദ്യാർഥികൾക്കാണ് ഈ അവസരം ലഭിക്കുന്നത്. സാധാരണക്കാർക്ക് ഉന്നത വിദ്യാഭ്യാസം എന്ന ദൗത്യമാണ് കോളേജ് ഇതിലൂടെ നിർവ്വഹിക്കുന്നത്. ജാതി മത ഭേദമില്ലാതെയാണ് ഈ സൗകര്യം ക്രമീകരിക്കുന്നത്. പീരുമേട് എം എൽ എ വാഴൂർ സോമൻ അധ്യക്ഷത വഹിച്ചു. പഞ്ചായത് അംഗങ്ങളുടെ യോഗത്തിൽ ആണ് തീരുമാനം. അർഹരായവർ അപേക്ഷയ്ക്കൊപ്പം എസ് എസ് എൽ സി മാർക്ക് ലിസ്റ്റും, പ്ലസ് ടൂവിന്റെ മാർക്ക് ലിസ്റ്റും, പഞ്ചായത്ത് മെമ്പറുടെ ശിപാർശയും, വരുമാന സർട്ടിഫിക്കറ്റും സ്കാൻ ചെയ്ത് [email protected] എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്. എൻജിനീയറിങ് പഠനത്തിനുള്ള മാനദണ്ഡങ്ങൾ പൂർത്തീകരിക്കുന്ന വിദ്യാർത്ഥികൾ ഓഗസ്റ്റ് മാസം 15 തീയതിക്ക് മുമ്പായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക +91 90722 00344, +91 75599 33571.

Advertisements

അഴുത ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി എം നൗഷാദ്, ജില്ലാ പഞ്ചായത്ത്‌ അംഗം ആശ ആൻ്റണി , പീരുമേട് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ലക്ഷ്മി ഹെലൻ, കോളേജ് ഡയറക്ടർ പ്രിൻസ് വർഗീസ്,പ്രിൻസിപ്പൽ ഡോ.ജയരാജ് കൊച്ചുപിള്ള, ഇലക്ട്രോണിക്സ് ഡിപ്പാർട്മെന്റ് ഹെഡ് എലിയാസ് ജാനസൺ പ്രൊഫ്‌.മറിയ ജോസഫ്, പ്ലസ്മെന്റ് ഓഫീസർ, നികിത് കെ സക്കറിയ, എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles