രാജാക്കാട്: ഇന്ന് നടന്ന രാജാക്കാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് പ്രതിനിധിയായ വീണ അനൂപ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.ഇടതുമുന്നണി ധാരണ പ്രകാരമാണ് രണ്ടാഴ്ച മുമ്പ് വീണ അനൂപ് രാജി വച്ചത്. മുന്നണി ധാരണ പ്രകാരം 2 വർഷം കൂടി വീണ അനുപ് വൈസ് പ്രസിഡൻ്റ് സ്ഥാനം വഹിക്കും. വൈസ് പ്രസിഡന്റായി വീണ അനൂപ് സത്യപ്രതിജ്ഞ ചെയ്ത ശേഷം അധികാരമേറ്റു. 13 വാർഡുകളുളള പഞ്ചായത്തിൽ എൽ.ഡി.എഫ് 7,യുഡിഎഫ് 6 എന്നിങ്ങനെയാണ് കക്ഷി നില. മുന്നണി ധാരണപ്രകാരം
അവസാന ഒന്നര വർഷം കേരളാ കോൺഗ്രസ് പ്രതിനിധി ക്ക് പ്രസിഡന്റ് പദവി ലഭിക്കുമെന്നാണ് ധാരണ..
Advertisements