അമരാവതി ഗവ ഹയർസെക്കൻഡറി സ്കൂളിൽ പ്രതിഭാ സംഗമം സംഘടിപ്പിച്ചു

അമരാവതി: ഗവ ഹയർസെക്കൻഡറി സ്കൂളിൽ പ്രതിഭാ സംഗമം സംഘടിപ്പിച്ചു. എസ്എസ്എൽസി ,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർ, സ്കൂൾ പഠനത്തിനുശേഷം ഡിഗ്രി, പിജി പരീക്ഷകൾ, വിവിധ സ്കോളർഷിപ്പ് പരീക്ഷകൾ തുടങ്ങി വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടി സ്‌കൂളിനും നാടിനും അഭിമാനമായ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായാണ് സംഗമം സംഘടിപ്പിച്ചത്. വാഴൂർ സോമൻ എംഎൽഎ ചടങ്ങ് ഉദ്ഘാടാനം ചെയ്തു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് പുരസ്കാരങ്ങൾ നൽകി അനുമോദിച്ചു. കുമളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോൻ അധ്യക്ഷത വഹിച്ചു.

Advertisements

ബ്ലോക്ക് പഞ്ചായത്ത് അംഗം ലിസമ്മ ജെയിംസ് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ വിവിധ ക്ലബുകളുടെയും ഹൗസുകളുടേയും ഉദ്‌ഘാടനവും നടന്നു. വിവിധ ക്ലബുകളുടെ ഉദ്‌ഘാടനം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെ എം സിദ്ദിഖും ഹൗസുകളുടെ ഉദ്ഘാടനം വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ രജനി ബിജുവും നിർവഹിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, പിടിഎ പ്രസിഡന്റ് രാജീവ് കെ എസ്, പ്രിൻസിപ്പൽ അജിതകുമാരി കെ ബി, സ്റ്റാഫ് സെക്രറ്ററി ജാസ്മിൻ ജെൻസി വി എം, കുമളി കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ പ്രിൻസിപ്പൽ ഇൻ ചാർജ് സുലോചന കെ, ഹെഡ്മാസ്റ്റർ രാജേഷ് ആർ, വിവിധ രാഷ്ട്രീയ സാമൂഹ്യ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Hot Topics

Related Articles