ഇതിലാരാണ് തകർപ്പൻ ഡാൻസർ..! ഹിറ്റായ ‘ദേവദൂതർപാടി’ കുഞ്ചാക്കോയ്‌ക്കൊപ്പം കട്ടയ്ക്ക് പിടിച്ച് ദുൽഖർ സൽമാൻ; ആരാണ് സൂപ്പർ ഡാൻസറെന്ന് ചർച്ചയുമായി സോഷ്യൽ മീഡിയ; വീഡിയോ കാണാം

സിനിമാ ഡെസ്‌ക്
ജാഗ്രതാ ന്യൂസ്

ഇതിലാരാണ് തകർപ്പൻ ഡാൻസർ.. സോഷ്യൽ മീഡിയയിൽ ഉയരുന്ന ചർച്ചയാണ് ഇത്. ഹിറ്റായ ‘ ദേവദൂതർ പാടി’യ്‌ക്കൊപ്പം കുഞ്ചാക്കോ ബോബൽ സോഷ്യൽ മീഡിയയിൽ ഹിറ്റായി ഓടുന്നതിനിടെയാണ് ഈ പാട്ടിനൊപ്പം ചുവട് വച്ച് മറ്റൊരാൾ കൂടി സോഷ്യൽ മീഡിയയിൽ എത്തിയത്. അത് മറ്റാരുമായിരുന്നില്ല, ആ സിനിമയുടെ യഥാർത്ഥ നായകനായ മമ്മൂട്ടിയുടെ മകനായ ദുൽഖർ സൽമാനാണ് ആ ഹിറ്റ് പാട്ടിനൊപ്പം ചുവടു വച്ചിരിക്കുന്നത്. മലബാർ ഗോൾഡിന്റെ ചടങ്ങിൽ ദുൽഖർ സൽമാൻ ചുവട് വയ്ക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.

Advertisements

കഴിഞ്ഞ ദിവസമാണ് ന്നാ താൻ കേസുകൊട് എന്ന സിനിമയിൽ കുഞ്ചാക്കാ ബോബന്റെ ഡാൻസ് വീഡിയോ പുറത്ത് വന്നത്. ഈ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ഇത് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറിയതോടെ വ്യാപകമായി ആളുകൾ ഷെയർ ചെയ്യുകയും ചെയ്തു. ഇതേ തുടർന്നാണ് ഇപ്പോൾ ദുൽഖർ സൽമാന്റെ വീഡിയോയും സോഷ്യൽ മീഡിയിൽ വൈറലായി മാറിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ദുൽഖർ പാട്ടിനൊപ്പം ഏതോ വേദിയിൽ നൃത്തം ചെയ്യുന്ന വീഡിയോ ന്നാ താൻ കേസുകൊട് സിനിമയുടെ നിർമ്മാതാവാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ഇതോടെ ദുൽഖറിന്റെ വീഡിയോയും സോഷ്യൽ മീഡിയ ഏറ്റെടുക്കുകയായിരുന്നു. തുടർന്നാണ് ദുൽഖറാണോ കുഞ്ചാക്കോ ബോബനാണോ മികച്ച നർത്തകൻ എന്ന ചർച്ച ആരംഭിച്ചത്.

Hot Topics

Related Articles