കുളച്ചിലിൽ കണ്ടെടുത്തത് ആഴിമലയിൽ കാണാതായ കിരണിന്റെ മൃതദേഹം: ഡിഎൻഎ ഫലം പുറത്ത്

തിരുവനന്തപുരം: കുളച്ചിലിൽ നിന്ന് കണ്ടെടുത്തത് ആഴിമലയിൽ കാണാതായ കിരണിന്റെ മൃതദേഹമെന്ന് സ്ഥിരീകരണം. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ നടത്തിയ ഡിഎൻഎ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. നാഗർകോവിൽ മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരുന്ന മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. നേരത്തെ മൃതദേഹത്തിന്റെ കൈയിലെ ചരടും കിരൺ കെട്ടിയിരുന്ന ചരടും സാമ്യമുണ്ടെന്ന് കിരണിന്റെ അച്ഛൻ വ്യക്തമാക്കിയിരുന്നു.

Advertisements

കിരണിന്റെ തിരോധാനവുമായി ബന്ധപ്പെട്ട കേസിൽ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. കിരണിനെ ബൈക്കിൽ കയറ്റി കൊണ്ടുപോയ രാജേഷാണ് അറസ്റ്റിലായത്. രാജേഷ് കൊണ്ടുപോയ ശേഷമാണ് കിരണിനെ കാണാതാകുന്നത്. ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാണാൻ വന്ന കിരണിനെ പെൺകുട്ടിയുടെ ചേച്ചിയുടെ ഭർത്താവായ രാജേഷും മറ്റ് രണ്ട് പേരും ചേർന്ന് മർദ്ദിച്ചിരുന്നു.

Hot Topics

Related Articles