ഐ.സി.സി ഏകദിന റാങ്കിങ്ങിൽ മുന്നേറാനാവാതെ ഇന്ത്യ ; ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം

ദു​ബാ​യ്: ഐ.സി.സി ഏകദിന റാങ്കിങ്ങിൽ മുന്നേറാനാവാതെ ഇന്ത്യ. വെ​സ്റ്റ് ഇ​ൻഡീ​സി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പര നേ​ടി​യെ​ങ്കി​ലും റാ​ങ്കി​ങ്ങി​ല്‍ മാ​റ്റ​മി​ല്ലാ​തെ തു​ട​രു​കയാണ് നിലവിൽ ഇന്ത്യൻ ടീം. ഏ​ക​ദി​ന റാ​ങ്കി​ങ്ങി​ല്‍ ഇ​ന്ത്യ ഇപ്പോൾ മൂ​ന്നാം സ്ഥാ​ന​ത്താണ്. വി​ൻഡീ​സി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പര ഇ​ന്ത്യ 3-0ത്തി​ന് തൂ​ത്തു​ വാ​രി​യി​രു​ന്നു. 110 പോ​യി​ന്റാ​ണ് ഇ​ന്ത്യ​ക്കു​ള്ള​ത്. 128 പോ​യി​ന്റു​ള്ള ന്യൂ​സി​ല​ൽഡ് ഒ​ന്നാം സ്ഥാ​ന​ത്തും.119 പോ​യി​ന്റു​മാ​യി ഇം​ഗ്ല​ണ്ട് രണ്ടാം സ്ഥാ​ന​ത്തുമാണ്. ഇ​ന്ത്യ​യേ​ക്കാ​ൾ നാ​ല് പോ​യി​ന്റ് മാ​ത്രം പി​ന്നി​ലു​ള്ള പാ​ക്കി​സ്ഥാ​നാണ് നാലാമത്.

Advertisements

സിം​ബാവേക്ക് എ​തി​രെ​യാ​ണ് ഇനി ഇ​ന്ത്യ​യു​ടെ ഏ​ക​ദി​ന പ​ര​മ്പ​ര . ഈ ​വ​ർഷ​മാ​ദ്യം ദ​ക്ഷി​ണാ​ഫ്രി​ക്ക​യോ​ട് തോ​റ്റാ​ണ് ഇ​ന്ത്യ തു​ട​ങ്ങി​യ​ത്. എ​ന്നാൽ വി​ൻഡീ​സി​നെ കൂ​ടാ​തെ ഇം​ഗ്ല​ണ്ടി​നെ​തി​രേ​യും ഇ​ന്ത്യ​ക്ക് പ​ര​മ്പ​ര നേ​ടാ​നാ​യി. മു​ൻ നിര താ​ര​ങ്ങ​ളു​ടെ അ​ഭാ​വ​ത്തി​ലാ​ണ് ഇ​ന്ത്യ വി​ൻഡീ​സി​ലെ​ത്തി​യ​ത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അ​തേ​സ​മ​യം, ഓ​സ്ട്രേ​ലി​യ ഏ​ക​ദി​ന റാ​ങ്കി​ങ്ങി​ല്‍ അ​ഞ്ചാം സ്ഥാ​ന​ത്ത് തു​ട​രു​ന്നു. ദ​ക്ഷി​ണാ​ഫ്രി​ക്ക, ബം​ഗ്ലാ​ദേ​ശ്, ശ്രീ​ല​ങ്ക, വെ​സ്റ്റ് ഇ​ന്ഡീ​സ്, അ​ഫ്ഗാ​നി​സ്ഥാ​ൻ എ​ന്നി​വരാണ് യ​ഥാ​ക്ര​മം ആ​റ് മു​ത​ൽ പ​ത്തു​വ​രെ​യു​ള്ള സ്ഥാ​ന​ങ്ങ​ളി​ൽ .

Hot Topics

Related Articles