മിശ്രവിവാഹിതര്‍ക്ക് ധനസഹായവുമായി കേരള സര്‍ക്കാര്‍:രേഖകൾ സമർപ്പിച്ചാൽ ലഭിക്കുന്നത് 30,000 രൂപ

തിരുവനന്തപുരം :മിശ്രവിവാഹിതര്‍ക്ക് ധനസഹായവുമായി കേരള സര്‍ക്കാര്‍. മാര്‍ച്ച്‌ 2021 വരെയുള്ള കാലയളവിനകത്ത് വിവാഹിതരായ 4,170 മിശ്രവിവാഹിതര്‍ക്കായി 12.51 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു.സാമൂഹ്യ നീതി വകുപ്പാണ് സാമ്ബത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന മിശ്രവിവാഹിതര്‍ക്കായി ( എസ്‌സി/ എസ്ടി വിഭാഗത്തില്‍പ്പെട്ടവരല്ലാത്ത) 30,000 രൂപ സഹായധനം അനുവദിച്ചത്. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളായ ബ്ലോക്ക് പഞ്ചായത്ത് മുനിസിപ്പാലിറ്റികള്‍, കോര്‍പറേഷനുകള്‍ എന്നിവയെ ചുമതലപ്പെടുത്തി.ധനസഹായത്തിനായി അപേക്ഷിക്കുന്നവരുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. വിവാഹം രജിസ്റ്റര്‍ ചെയ്ത സര്‍ട്ടിഫിക്കേറ്റ്, ആധാര്‍ അല്ലെങ്കില്‍ വോട്ടേഴ്‌സ് ആഡി എന്നിവ രേഖകളായി സമര്‍പ്പിക്കണം. സംരംഭം തുടങ്ങാനോ, ഭൂമിയോ വീടോ വാങ്ങാനോ ആണ് ഈ ധനസഹായം വിനിയോഗിക്കേണ്ടത്.

Advertisements

Hot Topics

Related Articles