അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയനായ നടൻ ശരത് ചന്ദ്രൻ മരിച്ച നിലയിൽ:ദുരൂഹത

എറണാകുളം :ലിജോ ജോസ് പെല്ലിശേരിയുടെ അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നടന്‍ ശരത് ചന്ദ്രനെ (37) മരിച്ച നിലയില്‍ കണ്ടെത്തി.പിറവം കക്കാട്ട് ഊട്ടോളില്‍ ചന്ദ്രന്‍റെയും ലീലയുടെയും മകനാണ്. സഹോദരന്‍ ശ്യാം ചന്ദ്രന്‍.ആന്‍റണി വര്‍ഗീസ് ഉള്‍പ്പെടെ പുതുമുഖങ്ങളെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമായിരുന്നു അങ്കമാലി ഡയറീസ്. സിനിമയില്‍ ആന്‍റണി വര്‍ഗീസ് അവതരിപ്പിച്ച പെപ്പെ എന്ന നായക കഥാപാത്രവുമായുള്ള ഒരുസംഘട്ടന രംഗത്തില്‍ ശരത് ചന്ദ്രന്‍ അഭിനയിച്ചിരുന്നു. ഒരു മെക്സിക്കന്‍ അപാരത, സിഐഎ കൊമ്രേഡ് ഇന്‍ അമേരിക്ക, കൂടെ എന്നിവയാണ് ശരത് അഭിനയിച്ച മറ്റു ചിത്രങ്ങള്‍.

Advertisements

Hot Topics

Related Articles