തിരുവനന്തപുരം: വിവാഹവാഗ്ദാനം നല്‍കി നിരവധി യുവതികളെ പീഡിപ്പിക്കുകയും പണവും സ്വര്‍ണവും തട്ടിയെടുത്ത സ്വകാര്യ ബസ് ഡ്രൈവറെ തിരുവനന്തപുരം സെഷന്‍സ് കോടതി റിമാന്‍ഡ് ചെയ്തു.ചിറയിന്‍കീഴ് ആല്‍ത്തറമൂട് കൈനിക്കര വീട്ടില്‍ രാജേഷ് (35) ആണ് പിടിയിലായത്.ആറ്റിങ്ങല്‍ സ്വദേശിയായ യുവതിയില്‍ നിന്നും 25 ലക്ഷം രൂപയും സ്വര്‍ണവും ഉള്‍പ്പെടെ തട്ടിയെടുത്ത കേസില്‍ ഒളിവിലായിരുന്ന പ്രതി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനു ശേഷമാണ് പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തത്.ബസില്‍ യാത്ര ചെയ്യുന്നവരുമായി സൗഹൃദം സ്ഥാപിച്ച് പീഡിപ്പിക്കുകയും തുടര്‍ന്ന് പണവും സ്വര്‍ണവും തട്ടിയെടുക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു. ഇയാളുടെ അക്കൗണ്ടില്‍ ഉണ്ടായിരുന്ന 22 ലക്ഷം രൂപ പോലീസ് ഫ്രീസ് ചെയ്തു.