ലണ്ടൻ: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം. ഭാരോദ്വഹനത്തിലാണ് ഇന്ത്യയ്ക്ക് ആദ്യ സ്വർണം ലഭിച്ചത്. മീരാബായ് ചാനുവാണ് 49 കിലോ വിഭാഗത്തിൽ രാജ്യത്തിന് അഭിമാനമായി മാറിയിരിക്കുന്നത്. കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്നു മീരാഭായ്. ഈ പ്രതീക്ഷ കാക്കാൻ മീരയ്ക്ക് ഇതോടെ സാധിക്കുകയും ചെയ്തു. റെക്കോർഡോടെയാണ് മീര ഇന്ത്യയ്ക്ക് വേണ്ടി സ്വർണം നേടിയിരിക്കുന്നത്. ഇതോടെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് മൂന്നു മെഡലുകളായി.
Advertisements