കൊച്ചി : മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് വീണ നായര്‍. ടെലിവിഷന്‍ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി പരിപാടികളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചിട്ടുണ്ട്. ബിഗ് ബോസ് രണ്ടാം സീസണിലെ മത്സരാര്‍ത്ഥി കൂടിയായിരുന്നു താരം. ഇതിലൂടെ ധാരാളം ആരാധകരെ ആണ് താരം സ്വന്തമാക്കിയത. അതേസമയം നടി വിവാഹമോചനം നേടുവാന്‍ പോവുകയാണ് എന്ന തരത്തിലുള്ള വാര്‍ത്തകള്‍ കഴിഞ്ഞ കുറെ ആഴ്ചകളായി നിലനില്‍ക്കുകയാണ്. നടിയും ഭര്‍ത്താവും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ട്.
എന്നും ഉടന്‍തന്നെ വിവാഹം മോചനം നേടും എന്നും ആയിരുന്നു സമൂഹമാധ്യമങ്ങളില്‍ വന്ന വാര്‍ത്ത. ഇപ്പോള്‍ ഈ വാര്‍ത്തയോട് പ്രതികരിച്ചുകൊണ്ട് രംഗത്തുവയാണ് വീണ നായര്‍. ഫ്ലവേഴ്സ് ടിവി യിലെ ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുത്തു കൊണ്ട് ആയിരുന്നു വീണാ നായര്‍ ജീവിതകഥ എല്ലാം തുറന്നു പറഞ്ഞത് ”പ്രണയവിവാഹം ആയിരുന്നു ഞങ്ങളുടേത്. കലോത്സവ സമയത്ത് ആണ് ഞങ്ങള്‍ കണ്ടതും പരിചയപ്പെട്ടതും. പിന്നീട് ഫേസ്ബുക്ക് വഴിയായിരുന്നു ഞങ്ങളുടെ ബന്ധം വളര്‍ന്നത്. കല്യാണം കഴിക്കാന്‍ സാധിക്കുമെങ്കില്‍ പ്രണയിക്കാം എന്നായിരുന്നു ഞാന്‍ പറഞ്ഞത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിന്നീട് ഞങ്ങളുടെ ബന്ധം വീട്ടുകാര്‍ സമ്മതിച്ചപ്പോള്‍ ആയിരുന്നു ഞങ്ങള്‍ വിവാഹിതരായത്” – വീണ നായര്‍ പറയുന്നു. അളിയാ അളിയാ ബന്ധമാണ് ഞങ്ങള്‍ തമ്മിലുള്ളത് എന്നും ഇപ്പോഴും അത് അങ്ങനെ തന്നെയാണ് പോയിക്കൊണ്ടിരിക്കുന്നത് എന്നും എന്നാല്‍ എല്ലാ വീട്ടിലും ഉള്ളതുപോലെയുള്ള ചെറിയ ചെറിയ പ്രശ്നങ്ങള്‍ ഞങ്ങളുടെ ഇടയിലും ഉണ്ട് എന്നും വീണാനായര്‍ പറയുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇത്തരം വാര്‍ത്തകള്‍ പ്രചരിച്ചതിന് പിന്നാലെ ഒരുപാട് കോളുകള്‍ വരാറുണ്ട്, എന്നാല്‍ അതൊന്നും എടുക്കാറില്ല എന്നുമാണ് വീണാ നായര്‍ പറയുന്നത്. അതേസമയം ഭര്‍ത്താവും താനും തമ്മില്‍ ചെറിയ പ്രശ്നങ്ങള്‍ ഉണ്ട് എന്നു പറഞ്ഞത് വീണ നായര്‍ നല്കിയ ഒരു സൂചനയാണ് എന്നാണ് മലയാളികള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്.
വീണയും ഭര്‍ത്താവും ഇരുവരുടെയും സമൂഹ മാധ്യമങ്ങളില്‍ നിന്നും ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ നീക്കം ചെയ്തതും പരസ്പരം അണ്‍ഫോളോ ചെയ്തതുമാണ് ബന്ധം വേര്‍പിരിയുന്നോ എന്ന സംശയം ആരാധകരില്‍ ഉണ്ടാക്കിയത്. ഇരുവരുംആറുമാസം മുമ്പ് വിവാഹ മോചിതരായി എന്നും ഗോസിപ്പുകള്‍ നിലനില്‍ക്കുന്നുണ്ട്. ബിഗ് ബോസിലെ വീണയുടെ ചില വേണ്ടാത്ത തുറന്നുപറച്ചിലുകള്‍ തന്നെയാണ് ഇരുവരുടെയും സന്തുഷ്ട ദാമ്പത്യ ജീവിതം തകര്‍ത്തത് എന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. എന്തായാലും ഭര്‍തൃ വീട്ടുകാരെ ഇപ്പോഴും വീണ സ്നേഹിക്കുന്നു എന്നതിന് തെളിവായി ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
അച്ഛന്റെയും അമ്മയുടെയും അടുത്തേയ്ക്ക് പഠിക്കാന്‍ പോകുന്ന മകനെ യാത്രയാക്കുന്ന വീഡിയോയാണ് വീണ പങ്കുവച്ചത്. എത്ര ദിവസത്തേക്കാണ് പോകുന്നത് എന്ന് ചോദിക്കുമ്പോള്‍ മൂന്നു ദിവസത്തേക്കാണെന്ന് മകന് പറയുന്നുണ്ട്. ശനിയും ഞായറും അടിച്ചു പൊളിക്കാന്‍ പോവുകയാണോ എന്ന വീണയുടെ ചോദ്യത്തിന് അതെ എന്നും മകന് പറഞ്ഞു. വീണയുടെ മാതാപിതാക്കള്‍ നേരത്തെ മരിച്ചിരുന്നു. അതിനാല്‍ മകനെ നോക്കിയത് ഭര്‍ത്താവിന്റെ അച്ഛനും അമ്മയുമായിരുന്നു. വേര് പിരിഞ്ഞിട്ടും മകനെ ഭര്‍തൃവീട്ടുകാരുടെ അടുക്കലേയ്ക്ക് അയച്ച വീണയുടെ നന്മയ്ക്ക് കയ്യടിക്കുകയാണ് ആരാധകര്‍.
മുന്‍പ് നിരവധി സീരിയലുകളിലും സിനിമയിലുമൊക്കെ സജീവമായിരുന്നെങ്കിലും വീണ ചെറിയ ഇടവേളകള്‍ എടുത്തിരുന്നു. എന്നാല്‍ ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണില്‍ പങ്കെടുത്തതോട് കൂടിയാണ് നടിയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വരുന്നത്. ബിഗ് ബോസില്‍ നിന്നും പാതിവഴിയില്‍ പുറത്തിറങ്ങിയെങ്കിലും വലിയ ജനപ്രീതിയും ഒപ്പം വിമര്‍ശനങ്ങളുമൊക്കെ ലഭിച്ചു. ഇടക്കാലത്ത് തടി കുറച്ച് ഗംഭീര മേക്കോവര്‍ നടത്തിയും വീണ ഞെട്ടിച്ചിരുന്നു.