നെയ്മറുടെ ആറാട്ട് : മെസിയുടെ ഗോൾ വേട്ട : കിരീട നേട്ടവുമായി പി.എസ്.ജി

പാരീസ് : പി എസ് ജി പുതിയ സീസണ്‍ കിരീടവുമായി തുടങ്ങി. ഇന്ന് ട്രോഫി ദെസ് ചാമ്പ്യന്‍സ് മത്സരത്തില്‍ നാന്റെസിനെ തോല്‍പ്പിച്ച്‌ കൊണ്ടാണ് പി എസ് ജി കിരീടം നേടിയത്. പി എസ് ജി എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് ആണ് ഇന്ന് വിജയിച്ചത്. മെസ്സിയും നെയ്മറും റാമോസും സ്കോര്‍ ബോര്‍ഡില്‍ എത്തിയ മത്സരം കൂടിയായിരുന്നു ഇന്നത്തേത്.

Advertisements

മെസ്സിയുടെ ഗോളിലൂടെ ആണ് പി എസ് ജി ഇന്ന് ഗോളടി തുടങ്ങിയത്. നെയ്മര്‍ ഇരട്ട ഗോളുകള്‍ പിറകെ നേടി. നെയ്മറിന്റെ ആദ്യ ഗോള്‍ ഒരു മനോഹര ഫ്രീകിക്കിലൂടെയും രണ്ട ഗോള്‍ പെനാള്‍ട്ടിയിലൂടെയും ആയിരുന്നു. റാമോസ് 57ആം മിനുട്ടിലായിരുന്നു ഗോള്‍ നേടിയത്.

Hot Topics

Related Articles