ഡ്രൈ ഡേ മുതലെടുത്ത് മദ്യവില്പന; തിരുവനന്തപുരം ഞാണ്ടൂര്‍ക്കോണത്ത് ബിജെപി നേതാവിന്റെ വീട്ടില്‍ നിന്നും കഴക്കൂട്ടം എക്‌സൈസ് സംഘം വിദേശമദ്യം പിടികൂടി

തിരുവനന്തപുരം: കഴക്കൂട്ടം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ് സുധീഷ് കൃഷ്ണയുടെ നേതൃത്വത്തില്‍ ഡ്രൈ ഡേ പ്രമാണിച്ച് നടത്തിയ റെയ്ഡുകളില്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം വാഹനങ്ങളില്‍ സംഭരിച്ചു സഞ്ചരിച്ചു വില്പന നടത്തിവന്ന രണ്ടുപേര്‍ പിടിയിലായി. ഞാണ്ടൂര്‍ക്കോണം, ആളിര്‍ത്തട്ട കൈലാസത്തില്‍ സിന്ധു-ബി.ജെ.പി മണ്ഡലം കമ്മിറ്റി അംഗം അനില്‍കുമാര്‍(54) മേനംകുളം സ്വദേശിയായ പ്രമോദ്(34) എന്നിവരാണ് അറസ്റ്റിലായത്.

Advertisements

പ്രതികളില്‍ നിന്നും യഥാക്രമം നാലര ലിറ്ററും ഇരുപത് ലിറ്ററും വീതം വിദേശ മദ്യവും ഇവയുടെ വിൽപ്പനയ്ക്കായി ഉപയോഗിച്ച ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍, ഒരു ഓട്ടോ റിക്ഷ എന്നിവയും കണ്ടെടുത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഞാണ്ടൂര്‍ക്കോണത്ത് വച്ച് തിങ്കളാഴ്ച രാവിലെ 10 മണിയോടെ ആയിരുന്നു സംഭവം. കൂടുതല്‍ വീടുകളില്‍ വിദേശ മദ്യം സൂക്ഷിച്ചിട്ടുള്ളതായും  ഉടന്‍ തന്നെ അവരെയും പിടികൂടാന്‍ കഴിയുമെന്നും കഴക്കൂട്ടം എക്‌സൈസ് അറിയിച്ചു. രണ്ടു പ്രതികളെയും കോടതി റിമാന്‍ഡ് ചെയ്തു.

ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായുള്ള തീവ്ര എന്‍ഫോഴ്സ്മെന്റ് പരിപാടികള്‍ ഈ മാസം അഞ്ചാം തീയതി മുതല്‍ ആരംഭിക്കുകയാണ്.

അതേസമയം അനധികൃത മദ്യത്തിന്റെയോ മയക്കുമരുന്നിന്റെയോ ഉപയോഗമോ വില്പനയോ സംഭരണമോ ശ്രദ്ധയില്‍പ്പെട്ടാല്‍ 04712415691, 9400069414 എന്നീ നമ്പറുകളില്‍ വിളിച്ചറിയിക്കേണ്ടതാണെന്നും അധികൃതർ അറിയിച്ചു.

Hot Topics

Related Articles