ആലപ്പുഴ : അതിശക്തമായ മഴയും കിഴക്കൻ വെള്ളത്തിന്റെ വരവും ശക്തമായതോടെ കുട്ടനാട്ടിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. പലയിടത്തും ജലനിരപ്പ് മുന്നറിയിപ്പ് ലെവലിന് മുകളില്‍. ലോവർ കുട്ടനാടൻ പ്രദേശങ്ങളിലാണ് ജലനിരപ്പ് വലിയ തോതിൽ വർധിച്ചത്. പള്ളാത്തുരുത്തി, നെടുമുടി, കാവാലം എന്നിവിടങ്ങളില്‍ മുന്നറിയിപ്പ് ലെവലിന് മുകളില്‍ എത്തിയിട്ടുള്ളത്. ഇവിടുന്ന് ജനങ്ങളെ മാറ്റി പാർപ്പിച്ച് കൊണ്ടിരിക്കുന്നു.
ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ സജ്ജമാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പൊതുജനങ്ങൾക്ക് നൽകുന്ന നിർദ്ദേശം കർശനമായി പാലിക്കണമെന്നും അപകട സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് വിട്ട് നിൽക്കണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കനത്ത മഴയുടെ പശ്ചാത്തലത്തില്‍ കളക്ടറേറ്റിലും താലൂക്ക് തലത്തിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. ഫോണ്‍ നമ്പറുകള്‍ ചുവടെ;
കളക്ടറേറ്റ്- 0477 2238630 / 1077,
താലൂക്കുകള്‍
ചേര്‍ത്തല- 0478 2813103
അമ്പലപ്പുഴ: 0477 2253771
കുട്ടനാട്: 0477 2702221
കാര്‍ത്തികപ്പള്ളി: 0479 2412797
ചെങ്ങന്നൂര്‍: 0479 2452334
മാവേലിക്കര: 0479 2302216