നിറപുത്തരി
ആഘോഷങ്ങൾക്കായി ശബരിമല നട ഇന്ന് തുറക്കും;
തീർഥാടകർ അതീവ ജാഗ്രത പുലർത്തണം

ശബരിമല: ശബരിമല നട ഇന്ന് വൈകീട്ട് അഞ്ചിന് തുറക്കും. നിറപുത്തരി
ആഘോഷങ്ങൾക്കായിട്ടാണ് ഇന്ന് നട തുറക്കുന്നത്.
നാളെ പുലർച്ചെ 5.40 നും 6 നും ഇടയിലാണ് നിറപുത്തരി ചടങ്ങുകൾ. പതിനെട്ടാംപടിക്ക് താഴെ നെൽക്കതിർ ശുദ്ധിവരുത്തി മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരിയും പരികർമ്മികളും ചേർന്ന് പടി ചവിട്ടി സന്നിധാനത്ത് കിഴക്കേ മണ്ഡപത്തിൽ എത്തിക്കും. തന്ത്രി കണ്ഠരര് മഹേശ്വരുടെ കാർമ്മികത്വത്തിൽ ദേവീ ചൈതന്യം ആവാഹിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്ര പ്രദക്ഷിണം നടത്തി ശ്രീകോവിലിൽ പ്രവേശിക്കും.

Advertisements

ശ്രീകോവിലിന് മുന്നിലും ഉപദേവതാ ക്ഷേത്രത്തിനു മുന്നിലും പൂജിച്ച നെൽക്കതിർ കെട്ടിത്തൂക്കിയ ശേഷം പുന്നെല്ല് കൊണ്ടുണ്ടാക്കിയ അവിൽ നിവേദ്യമായി സമർപ്പിക്കും. തുടർന്ന് ഭക്തർക്ക് പ്രസാദമായി നൽകും. കനത്ത മഴയുടെ പശ്ചാത്തലത്തിൽ ശബരിമല നിറപുത്തരി ഉത്സവത്തിനായി എത്തുന്ന തീർഥാടകർ അതീവ ജാഗ്രത പുലർത്തണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണുമായ ഡോ. ദിവ്യ എസ് അയ്യർ അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.