കോട്ടയം: എം ജി യൂണിവേഴ്സിറ്റിയിൽ നടക്കുന്ന ജാതി വിവേചനത്തിനെതീരെ ഗവേഷക വിദ്യാർഥി ദീപ പി മോഹനൻ നടത്തുന്ന നിരാഹര സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് എ ഐ വൈ എഫ് നേതാക്കൾ സമരപന്തലിൽ എത്തി. ദീപ പി മോഹന് വിദ്യാഭ്യാസം നിക്ഷേധിക്കുന്ന എം ജി യൂണിവേഴ്സിറ്റിയുടെ നടപടി കേരള സമൂഹത്തിന് തന്നെ അപമാനകരമാണെന്നും കഴിഞ്ഞ ഒരാഴ്ചയിലേറെയായി തുടരുന്ന സമരത്തിലൂടെ ഇവർ മുന്നോട്ടു വെക്കുന്ന ആവശ്യങ്ങളെല്ലാം അംഗീകരിച്ച് സമരം അവസാനിപ്പിക്കുന്നതിന് യൂണിവേഴ്സിറ്റി അധികാരികൾ മുൻകൈയെടുക്കണമെന്നും എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് അഭിപ്രായപ്പെട്ടു.
ദീപയുടെ ഗവേഷണ പ്രവർത്തനങ്ങൾക്ക് തടസമായി നിൽക്കുന്ന ആരോപണ വിധേയയനായ പ്രൊഫസറെ സർവ്വകലാശാല പുറത്താക്കണമെന്നും എഐവൈഎഫ് നേതാക്കൾ ആവശ്യപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എഐവൈഎഫ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി . പ്രദീപ് , ജില്ലാ സെക്രട്ടറി അഡ്വ :സുജിത് എസ് .പി , പ്രസിഡന്റ് റെനീഷ് കാരിമറ്റം ,ശരത് കുമാർ പി .ആർ , സജീവ് ,സ്നേഹ ലക്ഷ്മി , രാജേഷ് കെ .കെ എന്നിവർ ഒപ്പം ഉണ്ടായിരുന്നു.