തൊഴിലുറപ്പ് പണിക്കിടെ തൊഴിലാളിയായ വീട്ടമ്മയെ പരസ്യമായി മാനഭംഗപ്പെടുത്താന്‍ ശ്രമം:പ്രതി അറസ്റ്റിൽ

ഉദിയന്‍കുളങ്ങര: തൊഴിലുറപ്പ് പണിക്കിടെ തൊഴിലാളിയായ വീട്ടമ്മയെ പരസ്യമായി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച സമീപവാസി പൊലീസ് പിടിയിലായി.കാരക്കോണം എം.എസ് സദനത്തില്‍ മുരുകനാണ് (60) അറസ്റ്റിലായത്. ബുധനാഴ്ച രാവിലെ പത്തോടെയായിരുന്നു സംഭവം. കുന്നത്തുകാല്‍ പഞ്ചായത്തോഫീസിന് സമീപത്തെ പുരയിടത്തിലെ തൊഴിലുറപ്പ് പണിക്കിടെ സമീപത്തെ റോഡിലൂടെ കടന്നുവന്ന അക്രമി ഇരുപതോളം തൊഴിലാളികളുടെ മുന്നില്‍ വച്ച്‌ ഉച്ചത്തില്‍ ആക്രോശിച്ചുകൊണ്ട് വീട്ടമ്മയെ കടന്നു പിടിക്കുകയായിരുന്നു. അക്രമിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ച മറ്റ് തൊഴിലാളികളെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. സമീപവാസികള്‍ ഓടിക്കൂടിയതോടെയാണ് അക്രമി പിന്തിരിഞ്ഞത്. എസ്.എച്ച്‌.ഒ എം.ആര്‍. മൃദുല്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Advertisements

Hot Topics

Related Articles