സ്പോർട്സ് ഡെസ്ക്ക് : ഇന്ത്യ-വിന്‍ഡീസ് ടി20 പരമ്പരയിലെ നാലാമത്തെ മല്‍സരത്തിൽ സഞ്ജു കളിക്കുമോ ! ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ടീം പ്രഖ്യാപനത്തെ ഉറ്റുനോക്കുന്നത്. പരിക്ക് മൂലം രോഹിത് പിന്മാറിയാൽ സഞ്ജുവിന് സൂര്യയ്ക്ക് ഒപ്പം ഓപ്പൺ ചെയ്യാനാകും എന്നാണ് ആരാധക പ്രതീക്ഷ. ശനിയാഴ്ച അമേരിക്കയിലെ ഫ്ളോറിഡയില്‍ നടക്കും. ഇന്ത്യന്‍ സമയം രാത്രി എട്ടു മണിക്കാണ് കളിയാരംഭിക്കുന്നത്. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ 2-1നു ലീഡ് ചെയ്യുന്ന ഇന്ത്യക്കു അടുത്ത കളി ജയിക്കാനായാല്‍ പരമ്പര സ്വന്തമാക്കാം.
ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ പരിക്കാണ് ഇന്ത്യയുടെ പ്രധാന തലവേദന. മൂന്നാം ടി20യില്‍ നടുവേദനയെ തുടര്‍ന്ന് 11 റണ്‍സെടുത്തു നില്‍ക്കെ രോഹിത് കളിമതിയാക്കി മടങ്ങിയിരുന്നു. ഏഷ്യാ കപ്പ് മുന്നില്‍ നില്‍ക്കെ പൂര്‍ണ ഫിറ്റല്ലെങ്കില്‍ രോഹിത്തിന് ഇന്ത്യ അടുത്ത കളിയില്‍ വിശ്രമം നല്‍കിയേക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രോഹിത് പുറത്തിരുന്നാല്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ഇന്ത്യയെ നയിക്കും. നിലവില്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ അദ്ദേഹമാണ്. ഹാര്‍ദ്ദിക് നായകനായാല്‍ റിഷഭ് പന്ത് വൈസ് ക്യാപ്റ്റനാകും.രോഹിത് ശര്‍മയ്ക്കു പകരം ഇന്ത്യയുടെ പ്ലെയിംഗ് ഇലവനിലേക്കു രണ്ടു പേരാണ് മത്സരരംഗത്തുള്ളത്. വിക്കറ്റ് കീപ്പര്‍മാര്‍ കൂടിയായ ഇഷാന് കിഷനും സഞ്ജു സാംസണുമാണ് അവര്‍. മോശം ഫോമിലുള്ള ശ്രേയസ് അയ്യരെ ഇന്ത്യ പുറത്തിരുത്തിയാല്‍ ഇഷാനും സഞ്ജുവിനും ഒരുമിച്ച് ടീമിലേക്ക് വഴി തുറക്കും.
ഇന്ത്യ സാധ്യതാ ഇലവന്- രോഹിത് ശര്‍മ/ഇഷാന് കിഷന്, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍/ സഞ്ജു സാംസണ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ദീപക് ഹൂഡ, ദിനേശ് കാര്‍ത്തിക്, രവി ബിഷ്ണോയ്, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്.