കൊല്ലം : മദ്യപാനത്തെ തുടർന്നുള്ള തർക്കത്തിനിടയിൽ യുവാവിനെ സ്ക്രൂ ഡ്രൈവർ കൊണ്ട് കുത്തിപരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ. കൊല്ലം പരവൂരിലാണ് സംഭവം നടന്നത്. കോങ്ങാൽ സ്വദേശിയായ സജിനെ ആക്രമിച്ച കേസിൽ പരവൂർ പൊഴിക്കര തെക്കേമുള്ളിൽ അബ്ദുൾ വാഹിദിനെയാണ് (38) പരവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. സജിൻ ഇപ്പോൾ ചികിത്സയിലാണ്.
Advertisements
ഇരുവരും ശനിയാഴ്ച ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടയിൽ ഉണ്ടായ തർക്കത്തെ തുടർന്ന് സജിന്റെ വീട്ടിലെത്തിയ വാഹിദ് കൈയിൽ കരുതിയിരുന്ന സ്ക്രൂ ഡ്രൈവർ കൊണ്ട് നെഞ്ചിൽ ആഴത്തിൽ കുത്തുകയായിരുന്നു. സജിൻ നൽകിയ പരാതിയിൽ പരവൂർ ഇൻസ്പെക്ടർ എ.നിസാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതിയെ റിമാൻഡ് ചെയ്തു.