കൊച്ചി: പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ച് കയറി പോർച്ചിൽ കിടന്ന കാർ, സ്കൂട്ടർ, ബുള്ളറ്റ് എന്നിവ കത്തിച്ചു. കളമശേരി പെരിങ്ങഴ എച്ച്.എം.ടി കോളനിയിൽ വെളുത്തേടത്ത് വീട്ടിൽ ഇബ്രാഹിം ഉസ്മാന്റെ മകൻ മുഹമ്മദ് അനീസിന്റെ (28) വാഹനങ്ങളാണ് മൂവർസംഘം തീവെച്ചു നശിപ്പിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.
മുഹമ്മദ് അനീസ് എച്ച്.എം.ടി കോളനിയിൽ ഓൺലൈൻ സർവീസ് ആൻഡ് മൊബൈൽഷോപ്പ് കട നടത്തുകയാണ്. പൊലീസിൽ പരാതി നൽകിയത് സംബന്ധിച്ച് പ്രതികളും അനീസും തമ്മിൽ നിലനിന്നിരുന്ന തർക്കം ഇന്നലെ സ്റ്റേഷനിൽവച്ച് ഒത്തുതീർപ്പാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് അനീസിന്റെ വീട്ടിൽ അതിക്രമിച്ച് കയറി വാഹനങ്ങൾ കത്തിച്ചത്. ഓടിക്കൂടിയ അയൽവാസികളാണ് തീയണച്ചത്. സംഭവത്തിൽ കളമശേരി പൊലീസ് അന്വേഷണം ആരംഭിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്കൂട്ടർ പൂർണമായും കാറിന്റെ പിൻഭാഗം മുഴുവനും ബുള്ളറ്റ് ഭാഗികമായും കത്തി നശിച്ചു. കാറും ബൈക്കും അറ്റകുറ്റപ്പണി നടത്താനാകാത്തവിധം കത്തി നശിച്ചു. ലക്ഷങ്ങളുടെ നഷ്ടമാണ് തനിക്കുണ്ടായതെന്ന് അനീസ് ജാഗ്രത വാർത്തയോട് പറഞ്ഞു.
.