സബാഷ് ചന്ദ്രബോസ് സിനിമയേ തകർക്കാൻ ശ്രമം..! റിലീസിന് മുൻപ് പോലും ഡീഗ്രേഡിംഗ് നടന്നു, പടം കാണാനെത്തുന്നവരെ മറ്റൊരു ചിത്രത്തിന്റെ അണിയറക്കാർ കാൻവാസ് ചെയ്യുന്നുവെന്നും പരാതി. ആരോപണവുമായി സംവിധായകനും നടൻ വിഷ്ണു ഉണ്ണികൃഷ്ണനും രംഗത്ത്

കൊച്ചി: ഇക്കഴിഞ്ഞ ആഗസ്റ്റ് അഞ്ചിന് തീയേറ്ററിലെത്തിയ ലോ ബജറ്റ് ചിത്രമാണ് സബാഷ് ചന്ദ്രബോസ്. മികച്ച അഭിപ്രായവുമായി മുന്നേറുന്ന ചിത്രം അപ്രതീക്ഷിത കളക്ഷനാണ് നേടിക്കൊണ്ടിരിക്കുന്നത്. ഇതിനിടെ ചിത്രത്തെ തകർക്കാൻ സിനിമാ മേഖലയിൽ നിന്ന് തന്നെ ഗുരുതര ശ്രമങ്ങൾ നടക്കുന്നുവെന്ന ആരോപണവുമായി ചിത്രത്തിന്റെ സംവിധായകനും മാദ്ധ്യമ പ്രവർത്തകനുമായ വി.സി. അഭിലാഷും നായകൻ വിഷ്ണു ഉണ്ണികൃഷ്ണനും രംഗത്തെത്തി.

Advertisements

ചിത്രം റിലീസ് ആകുന്നതിന് മുന്നേ തന്നെ ഡീഗ്രേഡിംഗ് ശ്രമം തുടങ്ങിയെന്ന് അഭിലാഷ് ആരോപിച്ചു. റിലീസ് ഡേറ്റിന്റെ അന്ന് രാവിലെ ഒൻപത് മണിക്ക് ചിലർ വിഷ്ണു ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റുകൾക്കടിയിൽ ചിത്രം മോശമെന്ന് രേഖപ്പെടുത്തി. റിലീസിന്റെ സമയം 10.30 ആണെന്നിരിക്കെയായിരുന്നു ഈ ഗൂഢശ്രമം. എന്നാൽ, വിഷ്ണു മറുപടി പറഞ്ഞതോടെ ആ ശ്രമങ്ങൾ അവസാനിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ, പിന്നീടുള്ള എതിർ സ്വരങ്ങൾ തങ്ങളെ ശരിക്കും ഞെട്ടിച്ചു. ചിത്രം റിലീസ് ചെയ്ത തീയേറ്ററുകൾ കേന്ദ്രീകരിച്ചായിരുന്നു പിന്നീടുള്ള എതിർപ്പുകൾ ശക്തമായത്. സിനിമ കാണാനെത്തുന്നവരെ മറ്റൊരു ചിത്രത്തിന്റെ അണിയറക്കാരും മറ്റ് അനുകൂലികളും ചേർന്ന് അതാണ് നല്ല ചിത്രമെന്ന് പറഞ്ഞ് ക്യാൻവാസ് ചെയ്യുന്ന കാഴ്ചായാണ് കണ്ടത്. ഇത് നേരിട്ട് കണ്ടതോടെ താൻ അമ്പരന്നു പോയെന്നും സംവിധായകൻ പറഞ്ഞു. എന്നാൽ, എതാണ് ആ ചിത്രമെന്ന് വെളിപ്പെടുത്താൻ അഭിലാഷ് തയാറായില്ല.

തന്റെ ഫോണിലേക്കുൾപ്പെടെ ഇത്തരം ചില ഡിഗ്രേഡിംഗ് സന്ദേശങ്ങളെത്തിയെന്നും അതേക്കുറിച്ച് കൂടുതൽ പറയുന്നില്ലെന്നും നടൻ വിഷ്ണു ഉണ്ണികൃഷ്ണനും പറഞ്ഞു. വളരെ ചെറിയ ബജറ്റിൽ എത്തിയ ഒരു കൊച്ചു സിനിമയാണ് തങ്ങളുടേത്. ഒരുപാട് പേരുടെ അദ്ധ്വാനഫലമാണത്. ഇത്രവലിയ ഹിറ്റാകുമെന്ന് തങ്ങൾ പോലും പ്രതീക്ഷിച്ചിരുന്നില്ല. അങ്ങനെയുള്ള ചിത്രത്തെ തകർക്കാനുള്ള ശ്രമങ്ങളിൽ നിന്ന് അത്തരക്കാർ പിന്മാറണമെന്നും ഇരുവരും എറണാകുളം പ്രസ്‌ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

Hot Topics

Related Articles