തലയാഴം: തെരുവ് നായ്ക്കൾ ആടുകളെ കടിച്ചു കൊന്നു. തലയാഴം പഞ്ചായത്ത് എട്ടാം വാർഡിലെ കണ്ടം തുരുത്തിൽ അല്ലി റാണിമനോഹരന്റ നാലര മാസം പ്രായമുള്ള അടുകളെയാണ് ഇന്നലെ വൈകുന്നേരം തെരുവുനായ്ക്കൾ കടിച്ചു കൊന്നത്. അല്ലി റാണി തൊഴിലുറപ്പ് പണി കഴിഞ്ഞു വന്നപ്പോഴാണ് ആടുകളെ ചത്ത നിലയിൽ കണ്ടത്. കഴിഞ്ഞ ദിവസം സമീപത്തെ രണ്ടു വീടുകളിലെ താറാവുകളെ തെരുവ് നായ്ക്കൾ കടിച്ചു കൊന്നിരുന്നു. പേ വിഷബാധയുണ്ടായ നായ്ക്കൾ നിരവധിപേരെ ആക്രമിച്ചു കടിച്ചതിനെ തുടർന്ന് പഞ്ചായത്തുകളിൽ നായ്ക്കൾക്ക് പ്രതിരോധ കുത്തിവയ്പ്പെടുത്ത് വിടുകയാണ്. നായ്ക്കളുടെ ബാഹുല്യം മൂലം ഇവയെ പ്രത്യേകം പാർപ്പിക്കാനും പഞ്ചായത്ത് അധികൃതർക്ക് നിർവാഹമില്ല. തലയാഴത്തെ ഉൾപ്രദേശങ്ങളിൽ ജനജീവിതത്തിന് ഭീഷണിയാകുന്നതെരുവ് നായ്ക്കളെ പിടികൂടുന്നതിന് അധികൃതർ നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് അംഗം പ്രീജു ആവശ്യപ്പെട്ടു.