കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രാജ്യത്തിന് വേണ്ടി മികച്ച നേട്ടം കൈവരിച്ച താരങ്ങള്‍ക്ക് അഭിനന്ദനവുമായി പ്രഭാസ്. ‘രാഷ്ട്രത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ചതിനും എല്ലാ പൗരന്മാര്ക്കും അഭിമാന നിമിഷം സമ്മാനിച്ചതിനും അഭിനന്ദനങ്ങള്‍, നിങ്ങളുടെ സമര്‍പ്പണത്തിനും നിശ്ചയദാര്‍ഢ്യത്തിനും നന്ദി’ അദ്ദേഹം സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച വാചകമാണിത്. രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ വേളയില്‍ കായികതാരങ്ങള്‍ രാജ്യത്തിന് സമ്മാനിച്ചത് അഭിമാനാര്‍ഹമായ നേട്ടമാണ്. അടുത്തിടെ ‘ഹര്‍ഘര്‍ തിരംഗ’ എന്ന ഗാനത്തില്‍ സിനിമാ കായിക ലോകത്തെ പ്രമുഖ വ്യക്തികള്‍ക്ക് ഒപ്പം പാന്‍ ഇന്ത്യന്‍ താരം പ്രഭാസും ശ്രദ്ധ നേടിയിരുന്നു. പ്രൊജക്ട് കെ ,സലാര്‍, ആദിപുരുഷ് തുടങ്ങിയവയാണ് പ്രഭാസ് പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രങ്ങള്‍.