കോട്ടയം : തീയറ്ററുകളിലേയ്ക്കുള്ള വഴി നിറയെ കുഴിയുണ്ട് , എന്നാലും എല്ലാരും വന്നേക്കണേ – ന്നാ താൻ കേസ് കൊട് സിനിമയുടെ റിലീസ് ദിവസം പുറത്തിറങ്ങിയ പോസ്റ്ററിനെച്ചൊല്ലി വിവാദം. തീയറ്ററുകളിലേയ്ക്കുള്ള വഴിയിൽ കുഴിയുണ്ട് : എന്നാലും എല്ലാരും വന്നേക്കണേ – എന്ന പേരിൽ പുറത്തിറങ്ങിയ പോസ്റ്ററാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്. ഇതിനെതിരെ സി.പി.എം സൈബർ പോരാളികൾ രംഗത്ത് എത്തിയിരിക്കുന്നത്. പോസ്റ്റർ സംസ്ഥാന സർക്കാരിനെ അപകീർത്തിപ്പെടുത്തുന്നതാണ് എന്ന ആരോപണം ഉയർത്തിയാണ് ഇപ്പോൾ സൈബർ പോരാളികൾ രംഗത്ത് എത്തിയിരിക്കുന്നത്.
വ്യാഴാഴ്ച രാവിലെയാണ് സിനിമ തീയറ്ററുകളിൽ എത്തിയത്. ഈ സിനിമയുടെ പോസ്റ്ററുകൾ റിലീസ് ചെയ്തതോടെയാണ് വിവാദവും ഉടലെടുത്തത്. ഇതേ തുടർന്ന് ഫെയ്സ്ബുക്കിൽ വൻ വിമർശനം ഉയർന്നത്. സോഷ്യൽ മീഡിയയിൽ വൻ വിമർശനം ഉയരുകയും , ചെയ്തിരുന്നു. ഇതേ തുടർന്നാണ് ഇപ്പോൾ സിനിമ ബഹിഷ്കരിക്കാൻ ആഹ്വാനവുമായി സിപിഎം സൈബർ പോരാളികൾ രംഗത്തെത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒട്ടുമിക്ക ഇടത് അനുകൂല പ്രൊഫൈലുകളും ഈ ഹാഷ്ടാഗ് ഏറ്റെടുത്തിട്ടുമുണ്ട്. ഇതിനെതിരെ വിമർശനവുമായി എതിർ ഗ്രൂപ്പുകളും രംഗത്ത് എത്തിയതോടെ സോഷ്യൽ മീഡിയയിൽ രാവിലെ മുതൽ റോഡിലെ കുഴിയും ന്ന താൻ കേസ് സിനിമയുമാണ് ചർച്ച. ഇടത് പ്രൊഫൈലുകൾക്കെതിരെ പരിഹാസ കമന്റുകളും ഉയർന്നിട്ടുണ്ട്.