കാസര്‍ഗോഡ്: കാസര്‍ഗോഡ് അയ്യങ്കാവില്‍ 12 വയസുകാരിയെ പിതാവ് നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചതായി പരാതി. സംഭവത്തില്‍ പിതാവിനെ രാജപുരം പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രിയാണ് പെണ്‍കുട്ടിയെ പിതാവ് നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചത്. പെണ്‍കുട്ടിയെ പിതാവ് നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
Advertisements
ഇതിനിടെ പെണ്‍കുട്ടിക്ക് ബോധക്ഷയം സംഭവിച്ചിരുന്നു. തുടര്‍ന്ന് പൊലീസും നാട്ടുകാരും ചേര്‍ന്ന് പെണ്‍കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. നിലവില്‍ പെണ്‍കുട്ടി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.