സ്പോർട്സ് ഡെസ്ക്ക് : വരാനിരിക്കുന്ന ഏഷ്യാ കപ്പ് മുന്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയുടെ കരിയറില്‍ ഏറ്റവും നിര്‍ണായകമാകുമെന്ന വിലയിരുത്തലുമായി മുന്‍ പാക് സൂപ്പര്‍ താരം ഡാനിഷ് കനേരിയ. ഏറെ നാളായി ഫോം കണ്ടെത്താന്‍ ഉഴറുന്ന താരത്തിന് മികച്ച പ്രകടനം നടത്താന്‍ സാധിച്ചില്ലെങ്കില്‍ ആ സ്ഥാനത്തേക്കെത്താന്‍ പല താരങ്ങളും അവസരം കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.സഞ്ജു സാംസണ്, ശ്രേയസ് അയ്യര്‍, ശുഭ്മന്‍ ഗില്‍ എന്നിവര്‍ ടീമില്‍ അവസരത്തിനായി കാത്തിരിക്കുകയാണെന്നും കനേരിയ ചൂണ്ടിക്കാട്ടി.
‘ഏഷ്യാ കപ്പ് കോഹ്ലിയുടെ കരിയര്‍ തന്നെ മാറ്റിമറിച്ചേക്കുമെന്നാണ് ഞാന്‍ കരുതുന്നത്. അദ്ദേഹം തന്റെ ഫോം വീണ്ടെടുക്കുമെന്നുതന്നെ നമുക്ക് പ്രതീക്ഷിക്കാം.കോഹ്ലി മികച്ച പ്രകടനം കാഴ്ചവെച്ചില്ലായെങ്കില് അത് അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് തന്നെയാണ് പല മുന്‍ താരങ്ങളും വിലയിരുത്തുന്നത്. അക്കാരണം കൊണ്ടുതന്നെ എങ്ങനെ പഴയ ഫോമിലേക്ക് മടങ്ങിയെത്താം എന്നായിരിക്കണം വിരാട് കണക്കുകൂട്ടേണ്ടത്.സഞ്ജു സാംസണ്, ശുഭ്മന്‍ ഗില്‍, ശ്രേയസ് അയ്യര്‍ എന്നിവരെല്ലാം തന്നെ ടീമിലേക്കെത്താന്‍ ഒരു അവസരത്തിനായി കാത്തിരിക്കുകയാണ്,’ കനേരിയ വിലയിരുത്തുന്നു.മൂന്നാമനായിട്ടല്ല, നാലാമതായി വേണം കോഹ്ലി കളത്തിലിറങ്ങാനെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘രോഹിത്തും രാഹുലും തന്നെ ഇന്ത്യയ്ക്കായി ഇന്നിങ്സ് ഓപ്പണ്‍ ചെയ്യണം. വണ്‍ ഡൗണായി സൂര്യകുമാര്‍ യാദവ് ഇറങ്ങട്ടെ. അതിന് ശേഷമായിരിക്കണം കോഹ്ലി ഇറങ്ങേണ്ടത്. കോഹ്ലിക്ക് സ്റ്റാന്‍ഡ് ചെയ്യാനും ശ്രദ്ധയോടെ കളിക്കാനും അല്പം സമയം ആവശ്യമാണ്. ഇതുകൊണ്ട് അദ്ദേഹം നാലാമനായി ഇറങ്ങണം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.