കൊച്ചി: എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യദിന ആഘോഷങ്ങളോടനുബന്ധിച്ചുള്ള ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി യാത്രക്കാർക്ക് ആഗസ്റ്റ് പതിനഞ്ചിന് ഫ്രീഡം ടു ട്രാവൽ ഓഫർ ഒരുക്കി കൊച്ചി മെട്രോ. അന്ന് മെട്രോയിൽ പത്ത് രൂപയ്ക്ക് യാത്ര ചെയ്യാം. തിങ്കളാഴ്ച്ച രാവിലെ ആറ് മുതൽ രാത്രി പതിനൊന്ന് വരെ ഏത് സ്റ്റേഷനിലേക്കുമുള്ള ഏത് ടിക്കറ്റിനും പത്ത് രൂപ നൽകിയാൽ മതി. ക്യൂ.ആർ ടിക്കറ്റുകൾക്കും,കൊച്ചി വൺ കാർഡ് ഉപയോഗിക്കുന്നവർക്കും ഇളവ് ലഭിക്കും.
Advertisements