കോട്ടയം: തകർന്നു കിടക്കുന്ന കഞ്ഞിക്കുഴി – ദേവലോകം – കൊല്ലാട് റോഡ് തകർന്നു കിടക്കുന്നതിൽ പ്രതിഷേധവുമായി നഗരസഭ കൗൺസിലർ രംഗത്ത്. കോൺഗ്രസിന്റെയും കൗൺസിലറുടെയും നേതൃത്വത്തിൽ റോഡ് നവീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം സമരം നടത്തും. ആഗസ്റ്റ് 14 ന് ഉച്ചയ്ക്ക് രണ്ടിനാണ് വെട്ടൂർ ജംഗ്ഷനിൽ കോൺഗ്രസ് നേതൃത്വത്തിൽ സമരം നടത്തുന്നത്. വാർഡ് കൗൺസിലർ ജൂലിയസ് ചാക്കോ നേതൃത്വം നൽകും.
ഉച്ചയ്ക്ക് രണ്ടിനു നടക്കുന്ന സമരം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. നേരത്തെ റോഡ് നവീകരിക്കണമെന്നും, ഇല്ലെങ്കിൽ അടിയന്തര സമര നടപടികളിലേയ്ക്കും കടക്കണമെന്നും ആവശ്യപ്പെട്ട് പതിനേഴാം വാർഡ് കൗൺസിലർ ജൂലിയസ് ചാക്കോ നേരത്തെ ജില്ലാ കളക്ടർക്കും, ജില്ലാ പൊലീസ് മേധാവിയ്ക്കും, പൊതുമരാമത്ത് വകുപ്പ് അധികൃതർക്കും നിവേദനം നൽകിയിരുന്നു. ഒരു വർഷത്തിലേറെയായി റോഡ് തകർന്നു കിടക്കുകയായിരുന്നു. ഇതേ തുടർന്നാണ് ഇപ്പോൾ സമരത്തിലേയ്ക്കു കടക്കാൻ കോൺഗ്രസ് ഒരുങ്ങുന്നത്.