ചെന്നൈ : പാ രഞ്ജിത്ത് ചിത്രത്തിൽ കാളിദാസ് ജയറാം. നച്ചിത്തിരം നഗർഗിരിത് എന്ന ചിത്രത്തിലാണ് കാളിദാസ് ജയറാമിന് ഇപ്പോൾ അവസരം ലഭിച്ചിരിക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷൻ ആരംഭിച്ച ചിത്രത്തിന്റെ സൗണ്ട് മിക്സിങ് പൂർത്തിയായി എന്നാണ് ഒടുവിൽ ലഭിച്ച വിവരം. ഓഗസ്റ്റ് 31ന് ചിത്രം തീയറ്ററുകളിലെത്തും.‘പുത്തം പുതു കാലേ’, ‘പാവ കഥൈകൾ’ എന്നീ ചിത്രങ്ങളിലെ അഭിനയം തമിഴ് പ്രേക്ഷകർക്കിടയിൽ കാളിദാസ് ജയറാമിനെ ജനകീയനാക്കിയിരുന്നു. ‘സർപ്പട്ട പരമ്പരൈ’ എന്നാ ചിത്രമാണ് പാ രഞ്ജിത്തിന്റേതായി ഒടുവിലിറങ്ങിയ ചിത്രം. ആട്ടകത്തി എന്ന ചിത്രത്തിന് ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയുന്ന റൊമാന്റിക് ഡ്രാമയാണ് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
Advertisements