കാര്യവട്ടം ഗവ.യു.പി.എസ് – ൽ ആസാദി ക അമൃത് മഹോത്സവ – സ്വാതന്ത്ര്യ ദിനാഘോഷം

തിരുവനന്തപുരം: കാര്യവട്ടം ഗവ.യു.പി.എസ് – ൽ സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായ പരിപാടികളോടെ ആചരിക്കും. ആഗസ്റ്റ് 15-ന് രാവിലെ 8.30- ന് ഹെഡ്മിസ്ട്രസ് ഒ.എസ്.ജയ പതാക ഉയർത്തും. 10 മണിക്ക് ‘ആസാദി ക അമൃത് മഹോത്സവ- സ്വാതന്ത്ര്യ ദിന പ്രത്യേക സമ്മേളനം വാർഡ് കൗൺസിലർ ചെമ്പഴന്തി ഉദയൻ ഉദ്ഘാടനം ചെയ്യും. പിറ്റിഎ പ്രസിഡന്റ് ബിനിഷ് അധ്യക്ഷത വഹിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡവലപ്മെന്റ് കമ്മീഷണർ ജി കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും. അധ്യാപകരും രക്ഷിതാക്കളും പ്രദേശവാസികളും ചടങ്ങിൽ പങ്കെടുക്കും.

Advertisements

Hot Topics

Related Articles