പരിക്ക് പണിയായി.. ലോക ചാമ്പ്യൻഷിപ്പിൽ നിന്ന് പി.വി. സിന്ധു പിൻമാറി; പിന്മാറിയത് കണങ്കാലിനേറ്റ പരിക്കിനേത്തുടർന്ന്

ഹൈദരാബാദ്: കോമൺവെൽത്ത് ഗെയിംസിൽ ബാഡ്മിന്റൺ വനിതാ സിംഗിൾസിൽ സ്വർണം നേടിയ ഇന്ത്യൻ സൂപ്പർതാരം പി.വി. സിന്ധു ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ നിന്ന് പിന്മാറി. കണങ്കാലിന് പരിക്കേറ്റതിനെത്തുടർന്നാണിത്. ട്വിറ്ററിലൂടെ താരംതന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Advertisements

ഇന്ത്യയ്ക്ക് വേണ്ടി കോമൺവെൽത്ത് ഗെയിംസിൽ സ്വർണ മെഡൽ നേടി നിൽക്കെ നിർഭാഗ്യവശാൽ ലോക ചാമ്പ്യൻഷിപ്പിൽ നിന്ന് പിന്മാറേണ്ടി വന്നിരിക്കുന്നുവെന്നാണ് കുറിപ്പ്. കോമൺവെൽത്ത് ഗെയിംസിന്റെ ക്വാർട്ടർ ഫൈനലിൽ വേദന അനുഭവപ്പെട്ടിരുന്നുവെന്നും പരിക്ക് ഉണ്ടാകുമെന്ന ഭയം ഉണ്ടായിരുന്നും പറയുന്ന താരം കോച്ച്, ഫിസിയോ, പരിശീലകൻ എന്നിവരുടെ സഹായത്താൽ, മുന്നോട്ട് പോകാൻ ഞാൻ തീരുമാനിക്കുകയായിരുന്നുവെന്നും കുറിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഫൈനലിനിടെ വേദന അസഹനീയമായിരുന്നു. ഹൈദരാബാദിൽ തിരിച്ചെത്തിയ ഉടൻ എം.ആർ.ഐ സ്‌കാനിംഗ് നടത്തി. ഇടതുകണങ്കാലിന് പൊട്ടലുള്ളതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ഏതാനും ആഴ്ചകൾ വിശ്രമിക്കാനാണ് നിർദേശം. കുറച്ച് ആഴ്ചകൾക്കുള്ളിൽ പരിശീലനം പുനരാരംഭിക്കുമെന്നും സിന്ധു കൂട്ടിച്ചേർത്തു.

ലോക ചാമ്പ്യൻഷിപ്പിൽ മികച്ച റെക്കോർഡാണ് സിന്ധുവിനുള്ളത്. 2019ലെ ലോകചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ സിന്ധു രണ്ട് വെള്ളിയും രണ്ട് വെങ്കലവും സ്വന്തമാക്കിയിട്ടുണ്ട്. ആഗസ്റ്റ് 21ന് ആരംഭിക്കുന്ന ലോക ചാമ്പ്യൻഷിപ്പ് ആഗസ്റ്റ് 28ന് അവസാനിക്കും.

Hot Topics

Related Articles