വെള്ളറട: ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി പാലിയോട് കോട്ടക്കലില്‍ സ്ഥാപിച്ച ദേശീയപതാക പിഴുതെറിഞ്ഞ സി.പി.എം പ്രവർത്തകനെ അറസ്റ്റ് ചെയ്തു . കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്തംഗം ടി.ഐ. അഭിലാഷിന്റെ നേതൃത്വത്തിലായിരുന്നു നാട്ടുകാര്‍ റോഡരികിലെ പുറമ്പോക്കിൽ പതാക സ്ഥാപിച്ചത്.ഇത് പിഴുത്തെറിഞ്ഞതിനെ തുടർന്നാണ് സി. പി. എം പ്രവർത്തകനായ അഗസ്റ്റിന് അറസ്റ്റിലായത്.
ദേശീയപതാകയെ അപമാനിച്ചു എന്ന കാരണത്തിലാണ് മാരായമുട്ടം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. റോഡരികിലെ പുറമ്പോക്ക് കൈയേറിയാണ് അഗസ്റ്റിൻ കട സ്ഥാപിച്ചിരിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു . കടക്ക് സമീപത്തെ ഭൂമിയില്‍ നാട്ടുകാർ വെള്ളിയാഴ്ച രാത്രി സ്ഥാപിച്ച സ്തംഭം ഇയാൾ പിഴുതുമാറ്റി സമീപത്തെ വീട്ടിലിട്ടിരുന്നു. വീട്ടുകാര്‍ എതിര്‍ത്തപ്പോൾ സ്തംഭം സ്ഥലത്തെത്തിച്ച് മുങ്ങി. ഹര് ഘര്‍ തിരംഗയുടെ ഭാഗമായി ശനിയാഴ്ച രാവിലെ നാട്ടുകാര്‍ പതാകയുയര്‍ത്തിയ ശേഷവും ഇയാള്‍ സ്തംഭം പിഴുതെറിയുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നാട്ടുകാര്‍ സംഘടിച്ചെത്തി ദേശീയപതാക പുനഃസ്ഥാപിച്ചപ്പോള്‍ വീണ്ടും പിഴുതെറിയാനുള്ള ശ്രമമാണ് നാട്ടുകാര്‍ തടഞ്ഞത്. ഇത് സംഘര്‍ഷത്തിനിടയാക്കി. തുടർന്നാണ് പൊലീസ് സ്ഥലത്തെത്തി അറസ്റ്റ് ചെയ്തത്.