ജലീലിന്റെ പ്രസ്താവന അംഗീകരിക്കാനാകില്ല: രൂക്ഷ വിമർശവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: കെ.ടി. ജലീലിന്റെ കാഷ്മീർ പരാമർശത്തിൽ രൂക്ഷ വിമർശവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കെ.ടി. ജലീലിന്റെ പരാമർശം ദൗർഭാഗ്യകരമായിപ്പോയെന്ന് പറഞ്ഞ ഗവർണ വ്യക്തമായ ബോധ്യത്തോടെയാണോ അതോ അറിവില്ലായ്മ കൊണ്ടാണോ ജലീൽ അങ്ങനെ പറഞ്ഞതെന്ന് താൻ ആശ്ചര്യപ്പെട്ടെന്നും കൂട്ടിച്ചേർത്തു.

Advertisements

രാജ്യം സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആഘോഷിക്കുകയാണ്. ഈയവസരത്തിൽ ജലീലിന്റെ ഇത്തരംം നോഷം പരാമർശം ചർച്ചചെയ്യുന്നത് പോലും അപമാനകരമാണെന്നും ഗവർണർ പറഞ്ഞു. ജലീലിന്റെ പ്രസ്താവന ഏറെ വേദനിപ്പിച്ചു. എങ്ങിനെയാണ് ഇങ്ങനെയൊക്കെ പറായാനാകുന്നതെന്നും ഗവർണർ ചോദിച്ചു.

Hot Topics

Related Articles