ഷോപ്പിങ്ങ് മാളുകളിലെ പാര്‍ക്കിംഗ് ഫീസ് അനധികൃതം; നടപടി കടുക്കുമെന്ന് തദ്ദേശ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

കൊച്ചി: ഷോപ്പിങ്ങ് മാളുകള്‍ ഉള്‍പ്പെടെ വാണിജ്യ ആവശ്യത്തിനായി നിര്‍മ്മിക്കുന്ന കെട്ടിടങ്ങള്‍ക്ക് ജനങ്ങളില്‍ നിന്ന് പാര്‍ക്കിംഗ് ഫീസ് ഈടാക്കാന്‍ അനുമതിയില്ലെന്ന് തദ്ദേശ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍. വാഹന പാര്‍ക്കിംഗിന് സംവിധാനം ഒരുക്കേണ്ടത് കെട്ടിട ഉടമയാണെന്ന് മന്ത്രി പറഞ്ഞു. നിയമസഭയില്‍ എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം മറുപടി നല്‍കുകയായിരുന്നു മന്ത്രി. കേരളത്തില്‍ ഷോപ്പിങ്ങ് മാളുകള്‍ അടക്കമുള്ള കെട്ടിടങ്ങള്‍ ചട്ടം ലംഘിച്ച് പണം പിരിക്കുന്നുവെന്നും ഇത്തരത്തില്‍ പാര്‍ക്കിംഗ് ഫീസ് ഈടാക്കാന്‍ ചട്ടങ്ങളില്‍ ഇളവ് നല്‍കിയിട്ടുണ്ടോ എന്ന എന്‍.ഷംസുദ്ദീന്‍ എം.എല്‍.എയുടെ ചോദ്യത്തിന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി.

Advertisements

വാണിജ്യാവശ്യത്തിനായി നിര്‍മ്മിക്കുന്ന കെട്ടിടങ്ങളില്‍ പാര്‍ക്കിംഗ് ഫീസ് ഈടാക്കാനാകില്ല. 1999ലെ പഞ്ചായത്ത് ബില്‍ഡിങ് റൂള്‍ 29 പ്രകാരം പാര്‍ക്കിംഗ് സൗകര്യം നിര്‍ബന്ധമാണ്. ഇതുപ്രകാരം പാര്‍ക്കിംഗിന് സൗകര്യം ഉണ്ടെങ്കില്‍ മാത്രമാണ് കെട്ടിടത്തിന് തദ്ദേശ സ്ഥാപനങ്ങള്‍ ലൈസന്‍സ് നല്‍കുക എന്നായിരുന്നു മന്ത്രിയുടെ മറുപടി. അനധികൃതമായി പാര്‍ക്കിംഗ് ഫീസ് പിരിക്കുന്നതിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും നടപടിയെടുക്കാത്തതില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.

Hot Topics

Related Articles