കടലിലും പാറികളിച്ച് സ്വാതന്ത്ര്യത്തിന്റെ ത്രിവർണക്കൊടി:തിരുവനന്തപുരം തുമ്പയിയിൽ കടലില്‍ പതാക ഉയര്‍ത്തി മത്സ്യത്തൊഴിലാളികള്‍

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ വജ്രജൂബിലി വര്‍ഷത്തില്‍ കടലില്‍ പതാക ഉയര്‍ത്തി മത്സ്യത്തൊഴിലാളികള്‍.തിരുവനന്തപുരം തുമ്പയിലെ മത്സ്യത്തൊഴിലാളികളാണ് കടലില്‍ കൊടിമരം നാട്ടി ഇന്ത്യയുടെ ത്രിവര്‍ണപതാക പാറിച്ചത്.തുമ്പ സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ചര്‍ച്ചിന് സമീപം ആറാട്ടുവഴി കടപ്പുറത്താണ് പതാക ഉയര്‍ത്തിയത്.ഹര്‍ ഖര്‍ തിരംഗയുടെ ഭാഗമായാണ് കഴക്കൂട്ടം പൊലീസിന്റെ നേതൃത്വത്തിലുള്ള കടലോര ജാഗ്രതാ സമിതിയും പ്രദേശത്തെ യുവാക്കളുമാണ് ഈ കടലിലെ കൊടിമരം യാഥാര്‍ത്ഥ്യമാക്കിയത്.കരയില്‍നിന്ന് 50 മീറ്റര്‍ ദൂരത്തില്‍ കടലില്‍ സ്ഥാപിച്ച പോസ്റ്റിന്റെ നീളം 9 മീറ്ററാണ്. 3 മീറ്റര്‍ ആഴത്തില്‍ കുഴിയെടുത്താണ് കടലില്‍ പോസ്റ്റ് മാറ്റിയത്. ഈ കൗതുക കാഴ്ച കാണാന്‍ നിരവധിപേരാണ് ഇന്നും ഇന്നലെയുമായി കടപ്പുറത്ത് വരുന്നത്. പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്ബര്‍ ജെഫേഴ്സനാണ് പതാക ഉയര്‍ത്തിയത്. കടലോര ജാഗ്രതാ സമിതി അംഗങ്ങളായ യൂജിന്‍ ഹെന്‍റി, ബാബു ആന്റണി, ജോണ്‍ ഫെര്‍ണാണ്ടസ്, ക്രിസ്റ്റഫര്‍, ജോര്‍ജ്, ജോയ്, തോമസ് പോള്‍ തുടങ്ങിയവരാണ് ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍.

Advertisements

Hot Topics

Related Articles