സ്വാതന്ത്ര്യ ദിനാഘോഷം:അയ്മനം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയ പതാക ഉയർത്തി

അയ്മനം: സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി അയ്മനം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അയ്മനം ജംഗ്ഷനിൽ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യ സംരക്ഷണ പ്രതിജ്ഞയെടുത്തു. മണ്ഡലം പ്രസിഡന്റ് ജയ്മോൻ കരീമഠം ദേശീയപതാക ഉയർത്തി. വാർഡ് പ്രസിഡന്റ് ജോസ് മാത്യു സ്വാഗതം ആശംസിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജോബിൻ ജേക്കബ് സ്വാതന്ത്യദിന സന്ദേശം നൽകി. മഹിളാ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ലാവണ്യ ഷിജു സ്വാതന്ത്യ സംരക്ഷണ പ്രതിജ്‌ഞ ചൊല്ലിക്കൊടുത്തു.

Advertisements

ഡിസിസി അംഗം എം പി ദേവപ്രസാദ്, ബ്ലോക്ക് സെക്രട്ടറിമാരായ ഒളശ്ശ ആന്റണി, ബിജു ജേക്കബ്, മണ്ഡലം വൈസ് പ്രസിഡന്റ്മാരായ ജയിംസ് പാലത്തൂർ, രാജേഷ് പതിമറ്റം, പഞ്ചായത്ത് അംഗം ത്രേസ്യാമ്മ ചാക്കോ എന്നിവർ സ്വാതന്ത്ര്യദിന ആശംസകൾ നേർന്നു. കെ കെ ധനേശൻ, കുഞ്ഞുമോൻ പള്ളിക്കണ്ടം, ഷിജു തമ്പി, കെ പി ഉണ്ണികൃഷ്ണൻ, ജിമ്മി കാച്ചപ്പള്ളി തുടങ്ങിയവർ പങ്കെടുത്തു.

Hot Topics

Related Articles