കെ-റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയിൽ നിന്ന് സർക്കാർ പിൻമാറുക ; കൊടിക്കുന്നില്‍ സുരേഷ് എം.പി നയിക്കുന്ന രാപ്പകല്‍ സമരം 13 ന് കോട്ടയം തെങ്ങണായില്‍

കോട്ടയം:
കെ. റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിന്ന് കേരള സര്‍ക്കാര്‍ പിന്‍മാറണമെന്നാവശ്യപ്പെട്ടുകൊണ്ട് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റും മാവേലിക്കര എംപിയുമായ കൊടിക്കുന്നില്‍ സുരേഷ് 13-ാം തീയതി രാവിലെ 10 മണി മുതല്‍ 14-ാം തീയതി രാവിലെ 10 മണി വരെ കോട്ടയം ജില്ലയിലെ തെങ്ങണായില്‍ രാപ്പകല്‍ സത്യാഗ്രസമരം നടത്തും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്യും. വിവിധ രാഷ്ട്രീയ, സാമൂദായിക, സാംസ്‌കാരിക, പരിസ്ഥിതി നേതാക്കള്‍ സമരത്തില്‍ പിന്തുണ അര്‍പ്പിച്ച് പങ്കെടുക്കുമെന്ന് കെ.റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി ജില്ലാ ചെയര്‍മാന്‍ ബാബു കുട്ടന്‍ചിറ അറിയിച്ചു. സംസ്ഥാനത്തെ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതിയുടെ യൂണിറ്റുകളില്‍ നിന്നുള്ളവര്‍ സമരത്തില്‍ പങ്കാളികളാകും.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.