കൊച്ചിയിൽ വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ചു; സംഭവം സൗത്ത് റെയിൽവേ പാളത്തിനു സമീപം

കൊച്ചി: എറണാാകുളത്ത് വീടിന് തീ പിടിച്ച് വീട്ടമ്മ മരിച്ചു. എറണാകുളം സൗത്തിൽ റെയിൽവേ പാലത്തിനു സമീപം താമസിക്കുന്ന പുഷ്പവല്ലിയാണ് (57)മരിച്ചത്. തീ ഉയരുന്നത് കണ്ട അയൽവാസിയായ അറുമുഖൻ അണയ്ക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അഗ്നിശമനസേനയെത്തി തീയണച്ചപ്പോഴേക്കും പുഷ്പവല്ലി മരിച്ചിരുന്നു.

Advertisements

പുഷ്പവല്ലിയുടെ രണ്ട് ആൺമക്കളും ജോലിക്ക് പോയശേഷമാണ് അഗ്നിബാധയുണ്ടായത്. എങ്ങനെയാണ് തീ പടർന്നതെന്ന് വ്യക്തമല്ല. സൗത്ത് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Hot Topics

Related Articles