ചങ്ങനാശേരി: തുരുത്തി കുടിവെള്ള പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കലുമായി ബന്ധപ്പെട്ട് ചങ്ങനാശേരി വാഴൂർ റോഡ് റെയിൽവേ ജംഗ്ഷനിൽ റോഡ് മുറിക്കേണ്ടതിനാൽ നാളെ രാവിലെ 7 മുതൽ ചങ്ങനാശേരി ളായിക്കാട് മുതൽ പാലാത്ര ജംഗ്ഷൻ വരെ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തും.
Advertisements
വലിയ വാഹനങ്ങൾ ഗതാഗതത്തിന് എം സി റോഡ് ഉപയോഗിക്കണം. ചെറുവാഹനങ്ങൾക്ക് സർവ്വീസ് റോഡുകൾ ഉപയോഗിക്കാവുന്നതാണെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.