കോട്ടയം: കോട്ടയം നഗരമധ്യത്തിൽ നാട്ടുകാരുടെയും അധികാരികളുടെയും മീശത്തുമ്പത്ത് ഒരു ഹോട്ടൽ. മുന്നിലൂടെ നടന്നു പോയാൽ പോലും ഛർദിക്കാൻ തോന്നുന്ന ഹോട്ടൽ. മറ്റെവിടെയുമല്ല, കോട്ടയം നഗരമധ്യത്തിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപത്ത് പ്രവർത്തിക്കുന്ന ഹോട്ടൽ ഊട്ടുപുരയാണ് ഏറ്റവും മോശമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നത്. ഈ ഹോട്ടലിൽ നിന്നുള്ള കക്കൂസ് മാലിന്യം റോഡിലേയ്ക്ക് തള്ളിയതു സംബന്ധിച്ചു ജാഗ്രതാ ന്യൂസ് ലൈവ് വാർത്ത പുറത്തു വിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ട്രോൾ കോട്ടയം പേജ് ഹോട്ടലിന്റെ മോശം സാഹചര്യം സംബന്ധിച്ചുള്ള വിവരങ്ങൾ ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്.
കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപം പ്രവർത്തിക്കുന്ന ഹോട്ടൽ ഊട്ടുപുരയ്‌ക്കെതിരെ നേരത്തെയും വിവിധ കോണുകളിൽ നിന്നും ആരോപണം ഉയർന്നിരുന്നു. ഹോട്ടലിനു പുറത്ത് ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചു വാരിയിടുന്നതായും, വെള്ളം പോലും അശുദ്ധമാണെന്നും, വൃത്തിഹീനമായ അന്തരീക്ഷത്തിൽ ഹോട്ടൽ പ്രവർത്തിക്കുന്നതായുമായിരുന്നു പരാതി ഉയർന്നിരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഹോട്ടലിന്റെ പരിസരമാകെ ചെളിയും മണ്ണും പുതഞ്ഞു കിടക്കുകയാണ്. ഇവിടെ തന്നെയാണ് ഹോട്ടലിലെ ഭക്ഷണാവശിഷ്ടം അടക്കമുള്ള മാലിന്യങ്ങൾ തള്ളുന്നത്. ട്രോൾ കോട്ടയം ഫെയ്‌സ്ബുക്ക് പേജിൽ ഹോട്ടലിന് എതിരായ ട്രോൾ വന്നതിനു പിന്നാലെ അതിരൂക്ഷമായ പ്രതികരണങ്ങളാണ് പലയിടത്തു നിന്നും ഉണ്ടാകുന്നത്. ഈ ഹോട്ടലിന്റെ മോശം സാഹചര്യങ്ങൾ കൂടി മനസിലാക്കിയതോടെ നാട്ടുകാർ ഇപ്പോൽ പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്.
നാട്ടുകാർ മുഴുവൻ പ്രതികരിച്ചിട്ടും പക്ഷേ, നഗരസഭ ആരോഗ്യ വിഭാഗമോ ഭക്ഷ്യ സുരക്ഷാ വിഭാഗങ്ങളോ വിഷയത്തിൽ കൃത്യമായ ഇടപെടൽ നടത്താൻ തയ്യാറായിട്ടില്ല. പരിശോധന നടത്താൻ പോലും തയ്യാറായിട്ടില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്.