യുണൈറ്റഡ് കിംഗ്ടം:മാനസികാരോഗ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ എല്ലാ സോഷ്യല്‍ മീഡിയ ആപ്പുകളില്‍ നിന്നും ബ്രേക്ക് എടുക്കുന്നതായി സ്‌പൈഡര്‍മാന്‍ താരം ടോം ഹോളണ്ട്.കഴിഞ്ഞ ഏതാനും ആഴ്ചകളായി സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഇടവേള എടുത്തിരിക്കുകയായിരുന്നു താരം.ഇപ്പോഴിതാ, തന്റെ മാനസികാരോഗ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേള എടുക്കുകയാണെന്നും ഇന്‍സ്റ്റാഗ്രാം ഉള്‍പ്പെടെയുള്ള ആപ്പുകള്‍ ഇല്ലാതാക്കുകയാണെന്നും അദ്ദേഹം ഇന്‍സ്റ്റാഗ്രാം വഴി അറിയിച്ചു. എന്നെക്കുറിച്ചുള്ള കാര്യങ്ങള്‍ ഓണ്‍ലൈനില്‍ വായിക്കുമ്ബോള്‍ ആത്യന്തികമായി അത് എന്റെ മാനസിക നിലയെ വളരെ ദോഷകരമായി ബാധിക്കുന്നതിനാല്‍ ഒരുപടി പിന്നോട്ടുപോയി ആപ്പ് ഇല്ലാതാക്കാന്‍ തീരുമാനിച്ചതായി അടുത്തിടെ ഇറങ്ങിയ എല്ലാ സൂപ്പര്‍ ഹിറോ സിനിമകളിലും സ്‌പൈഡര്‍മാനായി എത്തിയ ഹോളണ്ട് പറയുന്നു.ആരാധകരുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ച താരം താന്‍ വീണ്ടും ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് അപ്രത്യക്ഷനാകാന്‍ പോകുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ സന്ദേശം അവസാനിപ്പിച്ചത്.