കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും രക്ഷപെട്ടു:പെരിന്തൽമണ്ണ ദൃശ്യ വധക്കേസ് പ്രതിയെ പിടികൂടി

കോഴിക്കോട് : പെരിന്തൽമണ്ണ ദൃശ്യ വധക്കേസിലെ പ്രതി വിനീഷ് കഴിഞ്ഞ ദിവസമാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും രക്ഷപെട്ടത്. ഇപ്പോഴിതാ വാഹനം മോഷ്ട്ടിക്കുന്നതിനിടെ വിനീഷിനെ വീണ്ടും പിടികൂടിയിരിക്കുന്നു. ആരോഗ്യകേന്ദ്രത്തിൽ മറ്റൊരു അന്തേവാസിയുടെ കൈയിൽ മോതിരം കുടുങ്ങിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം അഗ്നിരക്ഷാസേന എത്തിയിരുന്നു. ഇതേ തുടർന്ന് കേന്ദ്രത്തിന്റെ പ്രധാന കവാടം തുറന്നിടുകയും ചെയ്തിരുന്നു.ഈ അവസരത്തിലാണ് വിനീഷ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപെട്ടത്. മാനസികാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്നാണ് കണ്ണൂരിൽ നിന്നും വിനീഷിനെ കോഴിക്കോടുള്ള മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചത്. ധർമ്മസ്ഥലയിലെത്തിയ പ്രതി വാഹനം മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ പിടിച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

Advertisements

Hot Topics

Related Articles