അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കൂരോപ്പട മേഖലാ സമ്മേളനം

കോട്ടയം : അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കൂരോപ്പട മേഖലാ സമ്മേളനം കൂരോപ്പട സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടന്നു. സമ്മേളനം ഏരിയാ സെക്രട്ടറി റോസമ്മ മത്തായി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് സോഫിയാ റെജി അധ്യക്ഷയായി. രക്തസാക്ഷി പ്രമേയം രാജി നിധീഷ് മോൻ അവതരിപ്പിച്ചു. അനുശോചന പ്രമേയം രജനി പ്രസാദ് അവതരിപ്പിച്ചു. മേഖലാ സെക്രട്ടറി അജിത സന്തോഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

Advertisements

സിപിഐ എം ഏരിയാ കമ്മിറ്റി അംഗങ്ങളായ സി എം വർക്കി , എ എം ഏബ്രഹാം , ലോക്കൽ സെക്രട്ടറി ഇ എസ് വിനോദ് , പി എസ് ശശികല ശോഭന സുകുമാരൻ , എന്നിവർ സംസാരിച്ചു. ഭാരവാഹികളായി : അജിത സന്തോഷ് ( പ്രസിഡന്റ്‌ ) ശശികല മോഹൻ ( സെക്രട്ടറി ) അഞ്ജന ജിജോ ( ട്രഷറാർ ) ബീന സദാനന്ദൻ ( വൈസ് പ്രസിഡന്റ്) ശ്രീരേഖ എസ് നായർ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

Hot Topics

Related Articles