ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങിൽ നിലവിളക്ക് കൊളുത്തിയത് കാലിലെ ചെരുപ്പ്‌ അഴിച്ചു മാറ്റിയ ശേഷം:തെന്നിന്ത്യന്‍ താരം തമന്നയ്‌ക്ക് സോഷ്യല്‍ മീഡയയുടെ കൈയ്യടി

ചെന്നൈ: ഫിലിം ഫെസ്റ്റിവല്‍ പരിപാടിയില്‍ കാലിലെ ചെരുപ്പ്‌അഴിച്ചു മാറ്റി നിലവിളക്ക് കൊളുത്താനെത്തിയ തെന്നിന്ത്യന്‍ താരം തമന്നയ്‌ക്ക് സോഷ്യല്‍ മീഡയയുടെ കൈയ്യടി.2022 ലെ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെല്‍ബണ്‍ അവാര്‍ഡ്‌സിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു താരം ചെരുപ്പഴിച്ച ശേഷം നിലവിളക്ക് കൊളുത്തിയത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമത്തില്‍ പ്രചരിച്ചതോടെ ഹിന്ദു സംസ്‌കാരം മുറുകെ പിടിക്കുന്ന തമന്നയെ പ്രകീര്‍ത്തിച്ച്‌ നിരവധി പേര്‍ രംഗത്ത് എത്തി.തമന്നയ്‌ക്ക് പുറമേ അനുരാഗ് കശ്യപ്, തപ്‌സി പന്നു എന്നിവരാണ് ഉദ്ഘാടകരായി ഉണ്ടായിരുന്നത്. തപ്‌സിയ്‌ക്ക് ശേഷമായിരുന്നു തമന്ന നിലവിളക്ക് കൊളുത്തിയത്. കാലില്‍ ചെരുപ്പിട്ട്‌ തപ്‌സി നിലവിളക്ക് കത്തിച്ചു. ഇതിന് ശേഷം തമന്നയോട് വിളക്ക് തെളിയിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇത് കേട്ട തമന്ന ചെരുപ്പുകള്‍ അഴിച്ചു.ചെരുപ്പിടാന്‍ സംഘാടകര്‍ പറഞ്ഞപ്പോള്‍ തെന്നിന്ത്യയിലെ സംസ്‌കാരം മുറുകെ പിടിക്കുന്ന ആളാണ് താന്‍ എന്നായിരുന്നു തമന്നയുടെ മറുപടി. വിളക്ക് തെളിയിച്ച ശേഷം താരം ചെരുപ്പണിഞ്ഞു.ഇതിന്റെ ചിത്രങ്ങളും വീഡിയോയും സംഘാടകര്‍ തന്നെയാണ് സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവെച്ചത്. വീഡിയോ നിരവധി പേരാണ് ഷെയര്‍ ചെയ്തത്. തെന്നിന്ത്യയിലെ സംസ്‌കാരം എന്താണ് പഠിപ്പിച്ചത് എന്നാണ് തമന്ന പറഞ്ഞുതരുന്നതെന്ന് സമൂഹമാദ്ധ്യമ ഉപയോക്താക്കള്‍ പറഞ്ഞു. ചെറുതെങ്കിലും വലിയ കാര്യമാണ് തമന്ന ചെയ്തതെന്നും സമൂഹമാദ്ധ്യമങ്ങളില്‍ പ്രശംസയുണ്ട്.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.