വിഴിഞ്ഞം സമരം: പിന്നിൽ പുറത്തു നിന്ന് എത്തിയവരെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ

തിരുവനന്തപുരം : വിഴിഞ്ഞത്ത് സമരം നടത്തുന്നത് പ്രദേശത്തുള്ളവർ അല്ലെന്നും പുറത്ത് നിന്ന് എത്തിയവരാണെന്നും മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. വാർത്ത സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. വിഴിഞ്ഞത്തുള്ള പൗരപ്രമുഖരായും ജനപ്രതിനിധികളുമായും സർക്കാർ ചർച്ച നടത്തിയിരുന്നു എന്നും അവർ ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ സംവിധാനം ഒരുക്കിയതാണെന്നും ഇനിയും എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതും പരിഹരിക്കാനുള്ള നടപടികളുമായാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Advertisements

ലൈഫ് പദ്ധതി പ്രകാരം ഭാവന രഹിതരായിട്ടുള്ളവർക്ക് വീട് നൽകുവാനും മറ്റുമുള്ള എല്ലാ നടപടികളും സർക്കാർ ഏറ്റെടുത്തിട്ടുണ്ടെന്നും തുറമുഖ നിർമാണം മാത്രമല്ല കാലാവസ്ഥ വ്യതിയാനവും തീരദേശവാസികളെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Hot Topics

Related Articles