‘മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വാങ്ങുന്നു’!പ്രഖ്യാപനവുമായി എലോണ്‍ മസ്ക്:ട്വീറ്റ് ചർച്ചയാകുന്നു

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വാങ്ങുന്നു എന്ന പ്രഖ്യാപനവുമായി എലോണ്‍ മസ്ക്.”ഞാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വാങ്ങുന്നു, നിങ്ങള്‍ക്ക് സ്വാഗതം” എന്നായിരുന്നു മസ്കിന്റെ ട്വീറ്റ്.മസ്കിന്റെ ഈ പ്രഖ്യാപനം ഗൗരവമുള്ളതാണോ എന്ന് വ്യക്തമല്ലെങ്കിലും, അദ്ദേഹത്തിന്റെ ട്വീറ്റ് ഇന്റര്‍നെറ്റില്‍ ചര്‍ച്ചയായി.കളിക്കളത്തിലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മോശം പ്രകടനം കാരണം ക്ലബിനെ നിയന്ത്രിക്കുന്ന ഗ്ലേസര്‍ കുടുംബം ആരാധകരുടെ വിമര്‍ശനങ്ങള്‍ അഭിമുഖീകരിക്കുന്നതിനിടെയാണ് മസ്കിന്റെ പ്രഖ്യാപനം. ഓള്‍ഡ് ട്രാഫോര്‍ഡ് ആസ്ഥാനമായുള്ള ക്ലബ് ബ്രെന്റ്‌ഫോര്‍ഡിനെതിരെയുളള മത്സരത്തില്‍ 4-0 ന് പരാജയപ്പെട്ടതിന് ശേഷം പ്രീമിയര്‍ ലീഗ് റാങ്കിംഗില്‍ ഏറ്റവും താഴെയാണ്.2005ല്‍ 790 മില്യണ്‍ പൗണ്ടിന് (955.51 മില്യണ്‍ ഡോളര്‍) ക്ലബ് വാങ്ങിയ ഗ്ലേസേഴ്സിനെതിരെ സമീപ വര്‍ഷങ്ങളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധകര്‍ പ്രതിഷേധിച്ചിരുന്നു. കണക്കുകള്‍ പ്രകാരം ചൊവ്വാഴ്ച വരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വിപണി മൂലധനം 2.08 ബില്യണ്‍ ഡോളറാണ്.

Advertisements

Hot Topics

Related Articles