എം ജി സർവകലാശാല ; പുതുക്കിയ പരീക്ഷ തീയതികൾ ഇവിടെ അറിയാം

 
കോട്ടയം :
നവംബർ 24, 26 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റർ ബി.എ./ ബി.കോം. (2019 അഡ്മിഷൻ – റഗുലർ/ 2017, 2018 അഡ്മിഷൻ – റീഅപ്പിയറൻസ് – സി.ബി.സി.എസ്. – പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകൾ യഥാക്രമം ഡിസംബർ ആറ്, എട്ട് തീയതികളിൽ നടക്കും. പരീക്ഷ സമയത്തിനും കേന്ദ്രത്തിനും മാറ്റമില്ല.
ഏഴാം സെമസ്റ്റർ ഐ.എം.സി.എ. (2017 അഡ്മിഷൻ – റഗുലർ)/ ഡി.ഡി.എം.സി.എ. (2016, 2015, 2014 അഡ്മിഷൻ – സപ്ലിമെന്ററി പരീക്ഷകൾ നവംബർ 22 മുതൽ നടക്കും. പിഴയില്ലാതെ നവംബർ 15 വരെയും 525 രൂപ പിഴയോടെ നവംബർ 16 നും 1050 രൂപ സൂപ്പർഫൈനോടെ നവംബർ 17 നും അപേക്ഷിക്കാം.

Advertisements

Hot Topics

Related Articles