പാലായിലെ മാലിന്യ സംസ്‌കരണ പ്ലാന്റ് : നഗരസഭ ചെയർമാൻ പറഞ്ഞത് പച്ചക്കളം; രേഖകൾ പുറത്ത്

പാലാ : നഗരസഭ കാനാട്ട് പാറയിൽ ഡമ്പിംഗ് യാർഡ് പുനഃസ്ഥാപിക്കാൻ ആലോചന ഇല്ലെന്ന് മുനിസിപ്പൽ ചെയർമാൻ പറഞ്ഞത് പച്ചക്കള്ളം; ചെയർമാൻ സഹിതം വിഷയത്തിൽ പിന്തുണ ആവശ്യപ്പെട്ട് സിപിഎമ്മിനു നൽകിയ കത്ത് ജാഗ്രത ന്യൂസ് പുറത്തുവിടുന്നു; സത്യം പറഞ്ഞ ഓൺലൈൻ മാധ്യമത്തിന് വിശ്വാസ്യതയില്ല എന്നു പറഞ്ഞ ചെയർമാൻ തിരുത്തി പറയുമോ?

Advertisements

പാലാ നഗരസഭയിൽ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് അടച്ചുപൂട്ടിയ കാനാട്ട് പാറയിലെ ഡബ്ബിംഗ് യാർഡ് പുനസ്ഥാപിക്കാൻ കേരള കോൺഗ്രസ് എം നീക്കം നടത്തുന്നു എന്ന് കഴിഞ്ഞയാഴ്ച ജാഗ്രത ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നുള്ള മുനിസിപ്പൽ കൗൺസിൽ യോഗത്തിൽ ഇത്തരമൊരു റിപ്പോർട്ട് അടിസ്ഥാനരഹിതമാണെന്നും വിശ്വാസ്യത ഇല്ലാത്ത ഓൺലൈൻ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ കണക്കിലെടുത്ത് അരുതെന്നും വിഷയം ചർച്ചയ്ക്ക് വന്നപ്പോൾ ചെയർമാൻ ആന്റോ ജോസ് പ്രതികരിച്ചിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നഗരസഭയിലെ അഞ്ചാം വാർഡിൽ ആണ് കാനാട്ടുപാറ. ഇവിടുത്തെ മുൻസിപ്പൽ കൗൺസിലർ സിപിഎം പ്രതിനിധിയാണ്. അതുകൊണ്ടുതന്നെ സിപിഎം പിന്തുണയില്ലാതെ ഇത്തരമൊരു നീക്കം സാധിക്കുകയില്ല എന്ന് കേരള കോൺഗ്രസ് തിരിച്ചറിയുന്നു. തദ്ദേശസ്വയംഭരണ മന്ത്രിയായ സിപിഎം നേതാവ് എം വി ഗോവിന്ദൻ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ഉൾപ്പെടെ പരാമർശിച്ചാണ് പാർട്ടിക്ക് ഔദ്യോഗികമായി കേരള കോൺഗ്രസ് നഗരസഭാ കൗൺസിലർമാരും, പാർട്ടിയുടെ മണ്ഡലം പ്രസിഡണ്ട് ഉൾപ്പെടെ ഒപ്പിട്ട കത്ത് നൽകിയത്.

ഈ കത്താണ് ഇപ്പോൾ ഈ വാർത്തയോടൊപ്പം പുറത്തുവിടുന്നത്. മുണ്ടാങ്കൽ പള്ളിയുടെ അന്നത്തെ വികാരിയും സിപിഎം നേതാക്കളും ഉൾപ്പെടെ നിരവധി പേരാണ് ഈ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. ഇത്തരത്തിൽ വിവാദമായ ഒരു ഡബ്ബിംഗ് നഗരത്തിനുള്ളിലെ ഒരു ജനവാസ മേഖലയിൽ വീണ്ടും പുനസ്ഥാപിക്കാനുള്ള നീക്കത്തിന് പിന്നിൽ ഹിഡൻ അജണ്ടകൾ ഉണ്ടെന്ന് വ്യക്തമാണ്. ജനകീയ പ്രതിഷേധം ഭയന്നാണ് ചെയർമാൻ കള്ളം പറഞ്ഞതെങ്കിൽ അതിനോടൊപ്പം സത്യം പുറത്തുകൊണ്ടുവരുന്ന മാധ്യമങ്ങളെ അധിക്ഷേപിക്കുന്നത് ജനാധിപത്യ സംസ്‌കാരത്തിന് ചേർന്നതല്ല എന്നും ചൂണ്ടിക്കാട്ടാൻ ആഗ്രഹിക്കുന്നു.

മുനിസിപ്പൽ ചെയർമാൻ ആന്റോ ജോസും, ജോസ് കെ മാണിയുടെ വിശ്വസ്തനായ മണ്ഡലം പ്രസിഡൻറ് ബിജു പാലുപടവനും ചേർന്നാണ് ഈ നീക്കങ്ങൾ നടത്തുന്നത് എന്ന് വ്യക്തമാണ്. മുന്നണി ധാരണ അനുസരിച്ച് അടുത്ത ഒരു വർഷം നഗരസഭാ അധ്യക്ഷ സ്ഥാനം സിപിഎമ്മിന് വിട്ടുകൊടുക്കണം. അതിനു മുൻപായി ഇത്തരമൊരു നീക്കം നടത്തുന്നത് സിപിഎമ്മിനെ ദുർബലപ്പെടുത്താൻ ആണോ എന്ന സംശയങ്ങളും വിവിധ രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്ന് ഉയരുന്നുണ്ട്.

Hot Topics

Related Articles