തിരുവനന്തപുരം വര്‍ക്കലയിൽ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിലേക്ക് ഇരുചക്ര വാഹനം ഇടിച്ചുകയറി:യാത്രികന് ദാരുണാന്ത്യം

തിരുവനന്തപുരം: ഇരുചക്ര വാഹനം റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ ഇടിച്ചു യുവാവ് മരണപ്പെട്ടു.വര്‍ക്കല താലൂക്ക് ആശുപത്രിക്ക് സമീപം കഴിഞ്ഞദിവസം രാത്രി 12 മണിയോടെയാണ് അപകടം നടന്നത്. വര്‍ക്കല സ്വദേശി രാജേഷ് (46) ആണ് അപകടത്തില്‍ തല്‍ക്ഷണം മരണപ്പെട്ടത്.കാറിന് പിന്നിലെ ഗ്ലാസ്സില്‍ തല വന്ന് ഇടിച്ചു കഴുത്ത് അറ്റ് പോയ അവസ്ഥയില്‍ ആയിരുന്നു.എതിര്‍ ദിശയില്‍ വന്ന വാഹനത്തിന്റെ വെളിച്ചം കൊണ്ട് സൈഡ് ഒതുക്കിയപ്പോള്‍ ആണ് പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തില്‍ ഇടിച്ചത് എന്നാണ് പ്രാഥമിക നിഗമനം.മൃതദേഹം വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമാര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.

Advertisements

Hot Topics

Related Articles